Entertainment

അനുവാദമില്ലാതെ ചിത്രം സിനിമയില്‍ ഉപയോഗിച്ചു. യുവതിയോട് മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. ട്വീറ്റ് വൈറല്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച്, അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട് ‘ില്‍ അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചു എന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് ദുല്‍ഖര്‍ മാപ്പ് പറഞ്ഞു.

ചേതന കപൂര്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ സിനിമയിലെ ഒരു സീനില്‍ ഉപയോഗിച്ച ബാനറില്‍ തന്റെ ചിത്രം ഉപയോഗിച്ചു എന്ന് ദുല്‍ഖറിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ദുല്‍ഖര്‍ മാപ്പ് പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തു.

ചേതനയുടെ ട്വീറ്റ് ഇങ്ങനെ : ‘പ്രിയപ്പെട്ട ദുല്‍ഖര്‍, ഡിക്യൂസ് വേഫേറര്‍ ഫിലിം, താങ്കളുടെ ചിത്രത്തില്‍ എന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് നന്ദിയുണ്ടെങ്കിലും, ഒരു പോതു വേദിയില്‍ ബോഡി ഷെയിമിങ്ങില്‍ നിന്ന് എന്നെ രക്ഷിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നു. നിങ്ങളുടെ സിനിമയില്‍ ഈ ചിത്രം എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ ഉടമസ്ഥത ഞാന്‍ ഏറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’

ദുല്‍ഖറിന്റെ മറുപടി ഇങ്ങനെ : ‘ഈ തെറ്റിന്റെ എല്ലാ ഉത്തരവാദിത്വവും ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഈ ചിത്രങ്ങള്‍ എങ്ങനെ ഉള്‍പ്പെട്ടെന്ന് അതുമായി ബന്ധപ്പെട്ട വകുപ്പുകളുമായി അന്വേഷിക്കാം. ഉണ്ടായ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും എന്റെയും, ഈ ചിത്രത്തിന്റെയും ഡിക്യൂസ് വേഫേറര്‍ ഫിലിമ്മിന്റെയും പേരില്‍ മാപ്പ് ചോദിക്കുന്നു. അത് ഒരു ഉദ്ദേശ്യത്തോടെയും ചെയ്തതല്ല.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top