Entertainment

കാഞ്ചീപുരം പട്ടില്‍ മലയാളി മങ്കയായി നടിയും അവതാരകയുമായ ദിയ പര്‍വീണ്‍ ; ചിത്രങ്ങള്‍ വൈറല്‍

‘രാമലീല’ എന്ന ദിലീപ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ദിയ പര്‍വീണ്‍. മോഡല്‍ കൂടിയായ ദിയ ഉത്സവം സൂപ്പര്‍സ്റ്റാര്‍സ് എന്ന ഫ്ലവേഴ്സ് ടിവിയിലെ പ്രോഗ്രാമിലെ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആസിഫ് അലി ചിത്രം ‘കുഞ്ഞെല്‍ദോ’യിലും ദിയ അഭിനയിച്ചു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത് കാഞ്ചീപുരം പട്ടില്‍ മലയാളി മങ്കയായി എത്തിയിരിക്കുന്ന ദിയയുടെ ചിത്രങ്ങളാണ്.

വനിത മാഗസീനിനുവേണ്ടി ദിയയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ശ്രീകാന്ത് കളരിക്കലാണ്. കുമരകത്തെ കോക്കനട്ട് ലഗൂണില്‍ വെച്ചാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മഹാലക്ഷ്മി സില്‍ക്ക്സിന്റേതാണ് കോസ്റ്റ്യൂം.

Most Popular

To Top