Entertainment

സാരിയില്‍ സുന്ദരിയായി ദിയ കൃഷ്ണ; ചിത്രങ്ങള്‍ വൈറല്‍

നടന്‍ കൃഷ്ണകുമാറിന്റെ മക്കളെല്ലാം തന്നെ പ്രേക്ഷകരുടെ സുപരിചിതരാണ്. എല്ലാവരും തന്നെ തങ്ങളുടെ വിശേഷങ്ങള്‍ ഇന്‍സ്റ്റര്‍ഗ്രാം വഴിയും യൂട്യൂബ് ചാനലില്‍ക്കൂടിയും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

അഹാാനയുടെ രണ്ടാമത്തെ അനിയത്തിയായ ദിയ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സാരിയില്‍ വളരെ ഭംഗിയായിട്ടാണ് ദിയ ഉള്ളത്.

കറുപ്പ് ബോര്‍ഡറുള്ള ഈ ബ്രോണ്‍സ് സാരി സൂര്യ കളക്ഷന്‍സില്‍ നിന്നുള്ളതാണ്. സാരിക്ക് അനുയോജ്യമായ ട്രഡീഷണല്‍ നെക്ലേസും ദിയ ധരിച്ചിട്ടുണ്ട്.

സാരിയോടുള്ള ഇഷ്ടം കൂടുകയാണെന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ദിയ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. നല്ല കമന്റും ചിത്രത്തിന് ലഭിക്കുന്നുണ്ട്. അമ്മ സിന്ധു കൃഷ്ണകുമാറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

Most Popular

To Top