Uncategorized

ബിഗ്‌ബോസ്സിൽ പോകാൻ ഒന്നും ഞങ്ങൾക്ക് സമയമില്ല..!! ദിയയും ഇഷാനിയും

ബിഗ് ബോസില്‍ ഉണ്ടാവില്ലെന്നും ഇതിനായി ചിലവഴിക്കാന്‍ തങ്ങൾക്ക് സമയമില്ല. ദിയ കൃഷ്ണകുമാർ.

സോഷ്യല്‍ മീഡിയയിൽ അരങ്ങു വാഴുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യയും മക്കളും എല്ലാം പ്രേക്ഷകരുടെ ഇഷ്ട്ടതാരങ്ങൾ ആണ്. ലോകഡൗണില്‍ യൂട്യൂബിൽ ഇവർ സജീവമായിരുന്നു. അതോടെ മലയാളികൾക്ക് ഇവർ ഒന്നൂടെ സുപരിചിതർ ആയി മാറി കഴിഞ്ഞിരുന്നു.

മൂത്ത മകള്‍ അഹാനയും ഇളയ മകള്‍ ഹന്‍സികയും സിനിമയിൽ സജീവമാണ്. കൃഷ്ണകുമാർ ഇപ്പോൾ എഷ്യാനെറ്റ് സംപ്രേഷണം ചെയുന്ന കൂടെവിടെ എന്ന പരമ്പരയിൽ കൂടി പ്രേക്ഷകർക്കിടയിൽ തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനിയുടെ ആദ്യ സിനിമ ‘വണ്‍’ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുക ആണ് . എന്നാൽ കോവിഡ് കാരണം ഇത് നീർത്തി വച്ചിരിക്കുക ആണ്.

ഇപ്പോൾ ആരാധകരുടെ സംശയം മലയാളം ബിഗ് ബോസ് മൂന്നാം സീസണ്‍ തുടങ്ങുമ്പോൾ, കൃഷ്ണകുമാര്‍ കുടുംബത്തില്‍ നിന്ന് ആരേലും ഉണ്ടോന്ന് ആണ്. കൃഷ്ണകുമാറിന്റെ വീട്ടിൽ നിന്ന് രണ്ടുപേര്‍ ബിഗ് ബോസ് വീട്ടില്‍ എത്തുന്നു എന്ന രീതിയിൽ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു . അതുകൊണ്ട് ആണ് ആരാധകർക്ക് സംശയം. ദിയയും ഇളയ സഹോദരി ഇഷാനിയും ബിഗ് ബോസില്‍ ഉണ്ടാകും എന്ന് ഒരു വാർത്ത സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

ഒരു സുഹൃത്തിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയപ്പോള്‍ എങ്ങനെ ഒരു ചോദ്യം നേരിടേണ്ടി വന്നതുകൊണ്ട് രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ യൂട്യൂബ് വീഡിയോ വഴി ചോദ്യത്തിന് മറുപടി നൽകിയിരിക്കുക ആണ് . ഇരുവരും ബിഗ് ബോസില്‍ ഉണ്ടാവില്ലെന്നും ഇതിനായി ചിലവഴിക്കാന്‍ തങ്ങൾക്ക് സമയമില്ല എന്നും വീഡിയോയില്‍ ദിയ പറഞ്ഞിരുന്നു .

Most Popular

To Top