
കേരളീയരുടെ പ്രിയപ്പെട്ട നടൻ ആണ് കലാഭവൻ മണി. മലയാളികളുടെ മനസ്സിൽ താരത്തിനു ഒരു സ്ഥാനം ഉണ്ട് എന്ന് തന്നെ പറയാം. നാടന്‍ പാട്ടുകളുടെ തമ്പുരാൻ. അദ്ദേഹത്തിന്റെ നാടൻ പാട്ടുകളും നല്ല കഥാപാത്രങ്ങളെയും ബാക്കിയാക്കി കലാഭവന്‍ മണി കലയവനികക്ക് ഉള്ളിൽ മാഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ആ ചാലക്കുടിക്കാരൻ ഇന്നും നമ്മുടെ മനസുകളിൽ ജീവിക്കുന്നുണ്ട്. സഹനടനായും വില്ലനായും നായകനായും പാട്ടുകാരനായും ഒക്കെ. മണിക്ക് സിനിമലോകത്ത് കുറേ തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് . ഒരിക്കലും മലയാളി മറക്കാനാവാത്ത ഒരെണ്ണം അതിൽ നടി ദിവ്യ ഉണ്ണിയും ആയുള്ളത് തന്നെ ആയിരുന്നു . നായിക ആയി അരങ്ങേറ്റം കുറിച്ച ആദ്യ qചിത്രത്തിൽ തന്നെ വിവാദത്തിനു തിരി കൊളുത്തിയ താരം ആണ് ദിവ്യ.

കലാഭവന്‍ മണിക്ക് ഒപ്പം ഉള്ള ഒരു ഗാന രംഗത്തില്‍ അഭിനയിക്കാന്‍ പറഞ്ഞപ്പോൾ ആ കറുമ്പനൊപ്പം അഭിനയിക്കാന്‍ എനിക്ക് കഴിയില്ല എന്നായിരുന്നു ദിവ്യ തുറന്നടിച്ച് പറഞ്ഞത്.വിനയന് സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ ആയിരുന്നു സംഭവം. ദിവ്യ ഉണ്ണി ആയിരുന്നു ചിത്രത്തിൽ നായിക വേഷം ചെയ്തത് . നായികയുടെ അമ്മാവന്റെ മകന്റെ വേഷത്തില്‍ ആയിരുന്നു കലാഭവന്‍ മണി എത്തിയത് . ദിവ്യ ഉണ്ണിയുടെ ആ എടുത്തു മറുപടി തന്റെ മനസ്സിൽ ഏറെ സംഘർഷങ്ങൾ സൃഷ്ടിച്ചു എന്ന് മണി പറഞ്ഞിരുന്നു.

വിനയന് ഒരുക്കിയ കരുമാടി കുട്ടന് എന്ന ചിത്രത്തിലും സമാനമായ അനുഭവം ഉണ്ടായിരുന്നു. ആദ്യം ചിത്രത്തിൽ നായികയായി തീരുമാനിച്ച ദിവ്യ ഉണ്ണി നായകന് കലാഭവന്‍ മണി ആണെന്ന് അറിഞ്ഞപ്പോള്‍ ചിത്രം വേണ്ടന്ന് വയ്ക്കുക ആയിരുന്നു .മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ തരങ്ങൾക്ക് ഒപ്പം അഭിനയിച്ച താരം മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലുംഅഭിനയിച്ചിട്ടുണ്ട്.
ഭരതൻ സംവിധാനം ചെയ്ത ചുരം സിനിമയിൽ താരത്തിന്റെ കഥാപാത്രം ചർച്ച ആയിരുന്നു. കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച താരം ഗ്ലാമറസ് വേഷത്തിലാണ് ചുരത്തില്‍ പ്രത്യക്ഷപ്പെട്ടത് . ദിവ്യ ഗ്ലാമർസ്സ് വേഷം ചെയ്യും എന്ന് ആളുകൾ പ്രതീക്ഷിക്കാതെ ഇരിക്കുക ആയിരുന്നു . എന്നാല്‍ അതോടെ പിന്നീട് മലയാള സിനിമയില്‍ താരത്തിന്റെ അവസരം നന്നായി കുറഞ്ഞു .
പിന്നീട് തമിഴില്‍ ചെക്കറിയ താരം പിന്നീട് അഭിനയിച്ചത് മണിയേക്കാള്‍ നിറം കുറഞ്ഞ പാര്‍ത്ഥിപന്റെ ഒപ്പം ആയിരുന്നു. തമിഴിലും ഹോട്ട് ആയും സെക്സി ഗ്ലാമര്‍ വേഷങ്ങളിലുമൊക്കെ ആയിരുന്നു പിന്നീട് നടി പ്രതക്ഷ്യപെട്ടത് . പിന്നീട് അങ്ങോട്ട് നടിയെ ഇത്തരം വേഷത്തിൽ കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു .ദിവ്യ ഉണ്ണി എന്ന നടിയുടെ വളർച്ച അവസാനിക്കുന്ന കാഴ്ചയാണ് പിന്നീട് സിനിമാലോകം കണ്ടത്. തമിഴകത്ത് ഗ്ലാമറസ് വേഷങ്ങളില്‍ എത്തിയ താരം പിന്നീട് പതിയ ഫീല്‍ഡ് ഔട്ടായി.

പിന്നീട് പതുക്കെ 2002ഇൽ അമേരിക്കകാരെ വിവാഹം ചെയ്തു കുടുംബിനി ആയി മാറി എങ്കിലും അടുത്ത കാലത്ത് ദാമ്പത്യം പരാജയം ആയി മറ്റൊരു വിവാഹം കഴിച്ചിരുന്നു താരം.
