Kerala News

ദിവ്യ പി ജോണിന്റെ മൃതദേഹത്തില്‍ ചുരിദാര്‍ ബോട്ടം ഉണ്ടായിരുന്നില്ല. മുങ്ങി താഴാന്‍ മാത്രം വെള്ളവും ഇല്ലായിരുന്നു

പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ദിവ്യ പി ജോണിന്റെ മരണത്തില്‍ ദുരൂഹതകള്‍. മൃതശരീരത്തില്‍ ചുരിദാറിന്റെ ബോട്ടം ഇല്ലായിരുന്നു. അത് മാത്രമല്ല, നെഞ്ച് ഭാഗം വരെ മുങ്ങാനുള്ള വെള്ളം മാത്രമേ കിണറ്റില്‍ ഉണ്ടായിരുന്നുള്ളു. ദിവ്യയെ വ്യാഴാഴ്ച്ച പകല്‍ 11:30ഓടെയാണ് മഠം വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മഠത്തിലെ അന്തേവാസികള്‍ നല്‍കിയ മൊഴി കിണറ്റില്‍ ചാടി മരിച്ചതായാണ്.

എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം പുറത്ത് എടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മരണത്തില്‍ ദുരൂഹതകളും ഉയരുകയാണ്. ദുരൂഹത വര്‍ദ്ധിപ്പിക്കുന്ന വേറെ ഒരു വസ്തുത പെണ്‍കുട്ടിയുടെ മൃതശരീരത്തില്‍ ഭാഗികമായി മാത്രമേ വസ്ത്രങ്ങളുള്ളു എന്നതാണ്.

അത് സംശയം വര്‍ദ്ധിപ്പിക്കുകയാണ്. കിണറ്റിലെ വെള്ളം ശവശരീരം പുറത്തെടുത്ത ആളുടെ നെഞ്ചിനു താഴെ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത് സംശയത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.

മഠത്തിന് ഒരു കിലോമീറ്റര്‍ മാത്രം അകലെ സര്‍ക്കാര്‍ ആശുപത്രി ഉണ്ടായിട്ടും അവിടെ എത്തിക്കാതെ മൃതദേഹം സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും നേരത്തെ സംശയത്തിന് വഴിതെളിയിച്ചിട്ടുണ്ട്. പോലീസിനെ വിവരം അറിയിക്കാന്‍ എടുത്ത കാലതാമസവും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദിവ്യയെ പോലീസും ഫയര്‍ഫോര്‍സും മഠത്തിലെത്തി പുറത്തെടുത്ത് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

പോലീസ് പുറത്തു വിട്ട പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മരണകാരണം കിണറ്റില്‍ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍ വഴുതി വീണതോ, ആത്മഹത്യയോ ആണ്. ദിവ്യ ചുങ്കപ്പാറ തടത്തേ മലയില്‍ പള്ളിക്കപ്പറമ്പില്‍ ജോണ്‍ ഫിലിപ്പോസ് – കൊച്ചുമോള്‍ ദമ്പതികളുടെ മകളാണ്. പോലീസ് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ നിഗമനത്തില്‍ എത്തുകയുള്ളുവെന്ന് വ്യക്തമാക്കുകയുള്ളു. പോലീസ് അന്തേവാസികളുടെ മൊഴികളില്‍ വൈരുധ്യം ഇല്ലെന്ന് പറഞ്ഞു. ബന്ധുക്കള്‍ പ്രത്യേകിച്ച് പരാതി നല്‍കിയിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top