Tech

വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് : ഇനി ഫോര്‍വേഡ് ചെയ്ത മെസ്സേജുകള്‍ കാണാതിരിക്കാം. വേണമെങ്കില്‍ ഒഴിവാക്കുകയും ചെയ്യാം.

ദില്ലി : വാട്സാപ്പ് ലോകമെമ്പാടും ഉള്ള ഉപഭോക്താക്കള്‍ക്കായി പല പുതിയ സവിശേഷതകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌. കമ്പനി ആന്‍ഡ്രോയിഡ്, ഐ ഒ എസ് എന്നിവയില്‍ ഡാര്‍ക്ക് മോഡ് ഫീച്ചര്‍ പുറത്തിറക്കി. ഇപ്പോള്‍ വാട്സാപ്പ് ശ്രമിക്കുന്നത് വളരെ പ്രധാനപ്പെട്ട മറ്റു ചില ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനാണ്. വിപുലമായ സെര്‍ച്ച് ഫീച്ചര്‍ അവതരിപ്പിക്കുകയും പതിവായി കൈമാറുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്യും. പുതിയ പതിപ്പില്‍ അത് കൂടാതെ, ഫോര്‍വേഡ് ചെയ്തു വരുന്ന സന്ദേശങ്ങള്‍ – അത് എന്തു തന്നെ ആയാലും, കാണാതിരിക്കാനുള്ള ഓപ്ഷനും വാട്സാപ്പ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പുതിയ പതിപ്പില്‍ കമ്പനി ഡേറ്റ അനാവശ്യമായി നഷ്ടപ്പെടുത്തുകയും ഫോണിലെ സ്പേസ് നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഓട്ടോമാറ്റിക്ക് ഡൗണ്‍ലോഡ് നിയമം മാറ്റുന്നു. ഇതനുസരിച്ച് ആപ്ലിക്കേഷനില്‍ ഇനി മുതല്‍ പതിവായി കൈമാറുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്റ്, വോയ്സ് സന്ദേശങ്ങള്‍ എന്നിവ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യപ്പെടില്ല.

എങ്കിലും ചില മീഡിയ ഉള്ളടക്കത്തിനായി നിലവില്‍ ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്ക് ഡൗണ്‍ലോഡ് ഓണാക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. ഒരിക്കല്‍ നടപ്പിലാക്കിയ ഫീച്ചര്‍ പുതിയ അപ്ഡേറ്റ് പുറത്തിറക്കിയാല്‍ നിങ്ങളുടെ ഡേറ്റ ഉപയോഗം കുറയ്ക്കും.മറ്റൊരു സവിശേഷത വാട്സാപ്പ് 2.20.117 ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിനായി ലഭ്യമായ നൂതന സേര്‍ച്ച് ഫീച്ചറാണ്. ഏത് തരത്തിലുള്ള മീഡിയയും പരിധിയില്ലാതെ സേര്‍ച്ച് ചെയ്യാന്‍ ഇതുപ്രകാരം ഉപഭോക്താക്കളെ വാട്സാപ്പ് പ്രാപ്തമാക്കുന്നു. നിങ്ങള്‍ക്ക് ഏത് തരത്തിലുമുള്ള ചിത്രങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍, ലിങ്കുകള്‍ എന്നിവയ്ക്കായും ഇത് ഉപയോഗിച്ച് തിരയാന്‍ കഴിയും. ഏത് തരത്തിലുള്ള മീഡിയയ്ക്ക് വേണ്ടിയും നിങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന സേര്‍ച്ച് ബാറില്‍ നിങ്ങള്‍ക്ക് സേര്‍ച്ച് ചെയ്യാന്‍ കഴിയും.
പ്രൊട്ടക്റ്റ് ബാക്കപ്പാണ് മറ്റൊരു സവിശേഷത. ഇത് ഉപഭോക്താക്കള്‍ക്ക് പാസ്വേഡ് ഉപയോഗിച്ചു അവരുടെ ചാറ്റ് ബാക്കപ്പുകള്‍ പരിരക്ഷിക്കാന്‍ സഹായിക്കുന്നതിനാല്‍ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്നാണ്. ‘ബാക്കപ്പുകള്‍ സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പാസ്വേഡ് വാട്സാപ്പ് അല്ലെങ്കില്‍ ഫേസ്ബുക്ക് സര്‍വറുകളില്‍ സംരക്ഷിക്കില്ല. അതുകൊണ്ട് പാസ്വേഡ് നഷ്ടപ്പെടുകയാണെങ്കില് ഉപഭോക്താവിന് ബാക്കപ്പില്‍ നിന്ന് ചാറ്റ് ഹിസ്റ്ററി വീണ്ടെടുക്കാന്‍ കഴിയില്ല.’ വാട്സാപ്പ് പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top