Entertainment

എന്റെ പ്രണയം നിഷേധിച്ചപ്പോൾ കരൺ ജോഹർ പറഞ്ഞത് ടെക്‌നിക്കൽ പ്രശ്നം കരണമെന്നാണ്..!! ഫറാഖാൻ

എനിക്ക് ഈ പ്രായത്തിൽ ഐവിഎഫിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാൻ കഴിഞ്ഞു.തുറന്ന് പറഞ്ഞു ബോളിവുഡ് സംവിധായിക ഫാറഖാൻ.

ഓം ശാന്തി ഓം എന്ന ചിത്രം ആരും മറക്കില്ല.അതുകൊണ്ട് അതിന്റെ സംവിധായകനെ മറക്കാനും ചാൻസ് കുറവാണ്.നൃത്ത സംവിധായകയായിട്ടാണ് ഫാറഖാൻ ബോളിവുഡിൽ അഭിനയ ജീവിതത്തിനു അരങ്ങേറ്റം കുറിക്കുന്നത് . പിന്നീട് സിനിമാ സംവിധായകയായി ചുവട് മാറ്റുക ആയിരുന്നു . പ്രേക്ഷകർക്ക് സമ്മാനിച്ചത് എക്കാലത്തും മനസ്സിൽ സൂക്ഷിക്കാൻ ഉള്ള കുറച്ചു മനോഹര ചിത്രങ്ങളും. 2004 ൽ ആയിരുന്നു ഫറാ ഖാൻ ആദ്യം ആയി സംവിധായാക വേഷം അണിയുന്നത്. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും ജന ശ്രദ്ധനേടിയിരുന്നു . ദീപിക പദുകോൺ, ഷാരൂഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫറാ ഖാൻ സംവിധാനം ചെയ്ത ഓം ശാന്തി ഓം വലിയ വിജയമായിരുന്നു.

ഇപ്പോഴിതാ ബോളിവുഡ് വാർത്തകളിൽ ചർച്ച ആകുന്നത് ഫറാ ഖന്റേയും നിർമ്മാതാവ് കരൺ ജോഹറിന്റേയും പ്രണയ കഥയാണ്. നല്ല സൗഹൃദം സൂക്ഷിച്ച്ചിരുന്ന അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും . ഒരു ടോക്ക് ഷോയിലാണ് വൺ വേ പ്രണയത്തെ കുറിച്ച് ഫറാ ഖാൻ തുറന്ന് പറഞ്ഞത് . പിന്നീട് കരൺ ജോഹറും പിന്നീട് ഇതിനെ കുറിച്ച് പരാമർശം നടത്തിയിരുന്നു .

പ്രണയാഭ്യർഥന നടത്തിയത് താൻ ആയിരുന്നു എന്നാണ് ഫറാ ഖാൻ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത് . എന്നാൽ അദ്ദേഹം അത് നിരസിക്കുക ആണ് ചെയ്തത് എന്നും കൂട്ടിച്ചേർത്തു. ടെക്നിക്കൽ പ്രശ്നം മൂലം ആണ് പ്രണയം നിരസിച്ചത് എന്നാണ് കരൺ പറഞ്ഞത് . പിന്നീട് ഇവർ അടുത്ത സുഹൃത്തുക്കളായി തുടരുകയും ചെയ്തു .

പിന്നീട് സിനിമാ എഡിറ്ററായ ശ്രീഷ് കുന്ദ്രയെ വിവാഹം കഴിച്ചു വിവാഹജീവിതത്തിലേക്ക് പ്രേവേശിച്ചു . ഇവർക്ക് മൂന്ന് കുട്ടികളും ഉണ്ട് . 43ാം വയസ്സിലായിരുന്നു ഫറാഖാനു മാതൃത്വം ലഭിച്ചത്. അന്യാ, സിസാർ, ദിവാ എന്നിവരാണ് മക്കൾ. ഐ.വി.എഫിലൂടെയാണ് ഫറാഖാൻ അമ്മയായത്. ഇതിനെ കുറിച്ച് അവർ തന്നെ തുറന്ന് എഴുതിയിട്ടുണ്ട് .
ഇൻസ്റ്റാഗ്രാം വഴി ആയിരുന്നു താരം തുറന്ന് എഴുതി പോസ്റ്റ്‌ ചെയ്തത്.

വാക്കുകൾ ഇങ്ങനെ….

” ഞാൻ സജ്ജയായതിന് ശേഷമാണ് അമ്മയായത്, അല്ലാതെ സമൂഹം പറയുന്ന ഉചിതമായ പ്രായത്തിൽ അല്ല. ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾക്ക് നന്ദി പറയുന്നു.
എനിക്ക് ഈ പ്രായത്തിൽ ഐവിഎഫിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാൻ കഴിഞ്ഞു. ഇന്ന് ധാരാളം സ്ത്രീകൾ മുൻവിധികളെ ഭയക്കാതെ ഈ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ടെന്നത് സന്തോഷിപ്പിക്കുന്നു. “.

Most Popular

To Top