Entertainment

ശരീരത്തെ കുറിച്ച് കളിയാക്കുന്നവരെ മൈന്‍ഡ് ചെയ്യണ്ട കാര്യം ഇല്ല

ബിഗ് ബോസ് തുടങ്ങി കഴിഞ്ഞു. നാടെല്ലാം ഇപ്പോൾ ദി ഷോ മസ്റ്റ് ഗോൺ ആണ്. പരിപാടി തുടങ്ങി ഒരു ദിവസം പിന്നിടുമ്പോൾ സൈക്കോളജിസ്റ്റും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ ഡിംപല്‍ ഭാല്‍ ഏറെ പ്രേക്ഷകശ്രെദ്ധ നേടുന്നുണ്ട്. ഡിംപലിന്റെ വസ്ത്രധാരണവും ഏറെ ശ്രെദ്ധ നേടുന്നുണ്ട്. എന്നാൽ തന്റെ സ്വന്തം കാര്യത്തിൽ എല്ലാം വ്യക്തമായ നിലപാട് ഉള്ള ആൾ ആണ് ഡിംപല്‍. ശരീരത്തെ കുറിച്ച് കളിയാക്കുന്നവരെ മൈൻഡ് ചെയ്യണ്ട എന്നാണ് താരത്തിന്റെ നിലപാട് . നോബി, മണിക്കുട്ടന്‍, അഡോണി, റംസാന്‍ എന്നിവര്‍ക്കൊപ്പം സംസാരിക്കുന്നതിനിടെയാണ് ശരീരത്തെ കുറിച്ച് കളിയാക്കുന്നവരെ മൈന്‍ഡ് ചെയ്യണ്ട കാര്യം ഇല്ലന്ന്താരം പറഞ്ഞത്.

നല്ല വണ്ണം ഉള്ളത് കൊണ്ട് എല്ലാവരും തന്നെ കളിയാക്കുമെന്ന് പറഞ്ഞ് സംസാരത്തിനു തുടക്കം ഇട്ടത് നോബിയായിരുന്നു. “അതൊന്നും മൈന്‍ഡ് ചെയ്യരുത്. അവരുടെ ചിന്തകള്‍ എത്ര ചെറുതാണെന്ന് വിചാരിച്ചാല്‍ മതി. ഇതിലൊക്കെയാണ് കുടുങ്ങി കിടക്കുന്നത്. വളര് വളര് എന്ന് വേണം തിരിച്ച് പറയാനെന്ന് നമ്മള്‍ അങ്ങോട്ട് പറയണമെന്ന് നോബിയെ ഡിംപല്‍ ഉപദേശിക്കുന്നുണ്ട് .

ചെറുതായിരുന്നപ്പോഴും ഇതുപോലെ ആയിരുന്നോ, കൂട്ടുകാരൊക്കെ തടിയാ വിളിച്ച് കളിയാക്കിയിട്ടുണ്ടോ? എന്ന് ഡിംപല്‍ തിരക്കി .അങ്ങനെ ആയിരുന്നില്ലെന്ന് ആയിരുന്നു നോബിയുടെ മറുപടി . ജിമ്മില്‍ പോയിരുന്ന കാലത്ത് കേള്‍ക്കേണ്ടി വന്ന കളിയാക്കലുകളെ കുറിച്ച് മണിക്കുട്ടനും ആ അവസരത്തിൽ പറഞ്ഞു .

 

“നമ്മളൊക്കെ ജിമ്മില്‍ പോയപ്പോള്‍ എല്ലാവരും കളിയാക്കുമായിരുന്നു. ഇപ്പോള്‍ പോവാത്ത ആള്‍ക്കാരില്ല. കാറിനകത്ത് പോലും ഡംപല്‍സ് കൊണ്ട് നടക്കുകയാണ് എല്ലാവരുമെന്നും മണിക്കുട്ടന്‍ പറഞ്ഞു .

Most Popular

To Top