Entertainment

‘ദിലീപിന് ആ റോള്‍ നഷ്ടപ്പെട്ടു. മറ്റൊരു പ്രധാന നടന്റെ അപ്രതീക്ഷിത വരവായിരുന്നു അതിന് കാരണം.’ – ലാല്‍ ജോസ്

ഇപ്പോള്‍ സംവിധായകന്‍ ലാല്‍ ജോസ് നടന്‍ ദിലീപിന് തന്റെ കരിയറിന്റെ ആരംഭകാലത്ത് നഷ്ടപ്പെട്ട ഒരു മികച്ച റോളിന്റെ കഥ വിവരിച്ചിരിക്കുകയാണ്. ‘മാനത്തെ കൊട്ടാരം’ എന്ന സിനിമയിലൂടെ ദിലീപായി തന്നെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ ദിലീപ് ചെറിയ വേഷങ്ങളില്‍ സഹസംവിധായകനായി ജോലി ചെയ്യുമ്പോള്‍ തന്നെ മലയാള സിനിമയില്‍ മുഖം കാണിച്ചിരുന്നു.

ലാല്‍ ജോസിന്റെ വാക്കുകളിലേക്ക്,

‘ജയറാമേട്ടന്‍ നായകനായ ‘സുദിനത്തി’ല്‍ ഞാന്‍ ആയിരുന്നു നിസാര്‍ ഇക്കയുടെ അസോസിയേറ്റായി വര്‍ക്ക് ചെയ്തത്. മാധവി ആയിരുന്നു ചിത്രത്തിലെ നായിക. മാധവിയുടെ സഹോദരന്റെ വേഷത്തില്‍ സുധീഷ് ആയിരുന്നു. പക്ഷെ എന്തോ കാരണം കൊണ്ട് സുധീഷിന് പറഞ്ഞ സമയത്ത് ലൊക്കേഷനില്‍ എത്താന്‍ സാധിച്ചില്ല. ‘സുദിനത്തി’ല്‍ ദിലീപിന് നേരത്തെ ഒരു ചെറിയ വേഷം പറഞ്ഞുവെച്ചിരുന്നു. സുധീഷിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായുള്ള ഒരു കഥാപാത്രമായിരുന്നു ദിലീപ് ചെയ്തത്. സുധീഷ് ഇനി വരില്ലെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ നായികയുടെ സഹോദരന്‍റെ വേഷം ദിലീപ് ചെയ്യട്ടെയെന്ന് സംവിധായകര്‍ ഉള്‍പ്പെടെ തിരുമാനം എടുത്തു. ചിത്രത്തില്‍ സുധീഷ് ചെയ്യാന്‍ ഇരുന്ന മുഖ്യമായ റോള്‍ ആണ് തനിക്ക് ലഭിച്ചത് എന്ന് അറിഞ്ഞ് ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞത് ഇന്നും എന്റെ ഓര്‍മ്മയില്‍ ഉണ്ട്. എല്ലാ തയ്യാറെടുപ്പോടെയും ദിലീപ് ഷോട്ടിന് റെഡിയായപ്പോള്‍ അതാ ദൂരെ നിന്നും പൊടി പറത്തിക്കൊണ്ട് ഒരു വെള്ള അംബാസിഡര്‍ കാര്‍ അവിടേക്ക് വന്നു നിന്നു. അത് സുധീഷ് ആയിരുന്നു. അങ്ങനെ ദിലീപിന് ആദ്യമായി കിട്ടിയ നല്ല ഒരു അവസരം അവിടെ ഇല്ലാതെയൊയി.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top