Entertainment

ഇഷ്ട നടന്റെ പേര് പറഞ്ഞപ്പോള്‍ ദിലീപ് കാവ്യയോട് ദേഷ്യപ്പെട്ട് പിണങ്ങി പോയിട്ടുണ്ട് – ലാല്‍ ജോസ്

കാവ്യ മാധവന്‍ മലയാള സൗന്ദര്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. കാവ്യ മലയാളത്തിലെ എല്ലാ സൂപ്പര്‍സ്റ്റാറുകളുടെയും നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയ ചുരുക്കം ചിലരില്‍ ഒരാളാണ്. താരം മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 1991ലാണ് ‘പൂക്കാലം വരവായി’ എന്ന സിനിമയില്‍ ബാലതാരമായിക്കൊണ്ട് കാവ്യ വെള്ളിത്തിരയില്‍ എത്തുന്നത്.

കാവ്യയുടെ ജീവിതം ഒരുപാട് ഗോസിപ്പുകള്‍ നിറഞ്ഞതാണ്. താരം ആദ്യം വിവാഹം കഴിച്ച നിശാല്‍ ചന്ദ്രയുമായി വിവാഹമോചനം നേടി പിന്നീട് ദിലീപിനെ വിവാഹം കഴിച്ചു. ഇപ്പോള്‍ സംവിധായകന്‍ ലാല്‍ ജോസ് ദിലീപ് – കാവ്യ ബന്ധത്തെപ്പറ്റി രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. കാവ്യയെ നായികയാക്കി ആദ്യം സിനിമ ചെയ്തത് ലാല്‍ ജോസാണ്.

കാവ്യ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ‘ചന്ദ്രനുദിക്കുന്ന ദിക്കിലി’ല്‍ നായികയായി ആദ്യമായി വേഷമിടുന്നത്. അപ്പോള്‍ കുഞ്ചാക്കൊ ബോബന്‍ അഭിനയിച്ച ‘അനിയത്തിപ്രാവ്’ ഹിറ്റായി ഓടിക്കൊണ്ട് ഇരിക്കുകയായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ദിലീപും ലാല്‍ ജോസും കാവ്യയും ഒരുമിച്ച് ഇരുന്നപ്പോള്‍ ലാല്‍ ജോസ് ഒരു തമാശയ്ക്കായി കാവ്യയോട് ആരാണ് ഇഷ്ട നടന്‍ എന്ന് ചോദിച്ചു.

‘കുഞ്ചാക്കൊ ബോബന്‍’ എന്ന് ആയിരുന്നു കാവ്യയുടെ മറുപടി. ഇത് കേട്ട ദിലീപ് കസേരയില്‍ നിന്നും ചാടി എഴുന്നേറ്റ് ‘ആദ്യത്തെ സിനിമയായിട്ടും ഇത്ര ബുദ്ധിമുട്ടുകള്‍ നിനക്ക് വേണ്ടി സഹിച്ചിട്ടും നിനക്ക് അവനെയാണല്ലേ ഇഷ്ടം? നീ എന്റെ കൂടെ അഭിനയിക്കണ്ട. ഇവളെ പറഞ്ഞ് വിട്ടേക്ക്.’ എന്ന് പറഞ്ഞിട്ട് ദേഷ്യത്തില്‍ നടന്നു പോയി.

ദിലീപ് ഇത് തമാശയായി പറഞ്ഞതാണെന്ന് മനസ്സിലാക്കാതിരുന്ന കാവ്യ ദിലീപിന്റെ അടുത്തേക്ക് ഓടി ‘സിനിമയില്‍ കാണാന്‍ കുഞ്ചാക്കൊയെയാണ് ഭംഗി. എങ്കിലും നേരിട്ട് കാണാന്‍ ചേട്ടനെയാണ് ഇഷ്ടം.’ എന്ന് പറഞ്ഞു. അങ്ങനെ വീണ്ടും ഷൂട്ടിങ്ങ് തുടര്‍ന്നു എന്നാണ് ലാല്‍ ജോസ് പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top