Entertainment

ദൃശ്യം 2 വിന്റെ പോരായ്മകൾ ഇതൊക്കെ ആണ്.

ദൃശ്യം 2 മികച്ച പ്രതികരണം ആയി മുന്നോട്ട് കുതിക്കുക ആണ്. ഈ സാഹചര്യത്തിൽ കഥയെ കുറിച്ച് നിരവധി പ്രതികരണം ലഭിക്കുന്നുണ്ട്. എല്ലാം നല്ല പ്രതികരണം തന്നെ ആണ്. എങ്കിലും ചില പോരായ്മകൾ ഒക്കെ ആളുകൾ ചൂണ്ടി കാട്ടുന്നുണ്ട്. അല്ലെങ്കിലും ആളുകൾ ശ്രെദ്ധിക്കുന്നത് ആദ്യം പോരായ്മകൾ തന്നെ ആയിരിക്കുമല്ലോ…..

അതിൽ എടുത്തു പറയണ്ടവ സിനിമപ്രേമികളുടെ ഗ്രൂപ്പ്‌ ആയ മൂവി സ്ട്രീറ്റിൽ കുറച്ച് ആളുകൾ ഇട്ട കുറച്ച് കാര്യങ്ങൾ ആണ്.
ആ കുറിപ്പുകൾ വായിക്കാം…

Spoiler

അളിയനെ കൊന്ന കേസിൽ ജോസ് ജയിലിൽ പോകുന്നു. മദ്യത്തിന്റെ പുറത്ത് അബദ്ധത്തിൽ സംഭവിച്ചത് എന്ന്‌ ജോസ് പറയുന്നു.

ജോസിന്റെ ഓട്ടത്തിൽ മദ്യപാനിയുടെതായ യാതൊരു ലക്ഷണവും കാണുന്നില്ല.

മാത്രമല്ല ജീവപര്യന്തം പതിനാല് വർഷമോ മറ്റോ ആണ് എന്നാണ് അറിവ്. ജോസ് മദ്യത്തിന് പുറത്ത് ചെയ്ത് പോയതാണെന്ന് സമ്മതിച്ചിരിക്കണം.അതോടെ നല്ല നടപ്പ് എന്ന കാരണവും കൂട്ടിചേർത്താവും ജീവപര്യന്തം ആറ് വർഷമായി ചുരുക്കി നൽകിയത്.

ഇവിടെ ജോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജ്കുട്ടിയെ എങ്ങനെ പോലീസിന് അറസ്റ്റ്ചെയ്യാൻ പറ്റും.?

ഇവിടെ ദൃശ്യം loopholes ആയി കമന്റ് ബോക്സിൽ വരുന്ന ചോദ്യങ്ങളുടെ ഉത്തരമായുള്ള എന്റെ നിരീക്ഷണങ്ങൾ ആണ് താഴെ. .

1. “പോലീസുകാർക്ക് ആ ജോൽസ്യർക്ക് കിട്ടിയ അസ്ഥി കൊണ്ട് അന്വേഷണം മുന്നോട്ട് കൊണ്ടുപോയ്ക്കൂടെ? ജോർജ് കുട്ടിയുടെ കൈയക്ഷരത്തിലുള്ള മാപ്പ് കൂടെ ഇല്ലേ”?

ഇല്ല. ഇപ്പോൾ പോലീസുകാർക്ക് ഈ കേസ് പൂർണമായും കൈയിൽനിന്ന് പോയി. ആ അസ്ഥി ജോർജ് കുട്ടി കിണ്ടുവച്ചതാണ് എന്ന തെളിവ് പോലുമില്ല. ഇപ്പോൾ നിലവിൽ കോടതിയിൽ ഉള്ള വാദം തന്നെ രണ്ടാത്തൊരു interrogation കിട്ടാൻ വ്യാജ തെളിവുകൾ പോലീസ് തന്നെ ഹാജരാക്കി എന്നാണ്. അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായത് conclusion തന്നെ മകൾക്ക് അപസ്മാരം വന്ന് വീണ് ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസ് വിസമ്മതിച്ചപ്പോൾ ഗത്യന്തരം ഇല്ലാതെ അവർ പറഞ്ഞപോലെ കുറ്റസമ്മതം നടത്തി എന്നാണ് -Custodial confession. എന്നിട്ടവർ ജോർജ്കുട്ടിയുടെ കൈപ്പടയിൽ എഴുതിച്ച കുറ്റസമ്മതവും സമർപ്പിച്ചു. അത് ചീറ്റിപ്പയെങ്കിൽ ആണ് ഒരു തുണ്ട് കടലാസ്.

ഇനി തിരക്കഥാകൃത്ത് (സായികുമാർ) പറഞ്ഞ അനുസരിച്ച് കുഴിവെട്ടുകാരനെയും മറ്റും തേടി കണ്ടെത്തി കോടതിയിൽ വീണ്ടും പോയി എന്ത് പറയാനാ – “ജോർജ് കുട്ടി വീണ്ടും അതിസമർത്ഥമായി നമ്മളെ മണ്ടന്മാരാക്കി your ഓണർ” എന്നോ? ഇനി ജോർജ് കുട്ടി തെളിവ് നശിപ്പിച്ചു എന്ന് പറഞ്ഞാൽ തന്നെ അത് അവരുടെ തന്നെ കഴിവ് കേടായി തന്നെ വന്ന് കിടക്കും. ഒന്നല്ല, രണ്ട് വട്ടമാണ് അവരെ മണ്ടന്മാർ ആയത്. ഇനി മൂന്നാമതും പോയി ആകണോ?

2. “കേസ് സേതുരാമയ്യർ പോലെ ആരെങ്കിലും ഇനി വന്ന് അന്വേഷിച്ചാൽ….?”

ജോർജ് കുട്ടിയെ primary ആക്കി അന്വേഷിച്ച് രണ്ടാം വട്ടമാണ് കേസ് dead end ആകുന്നത്. പക്ഷെ അന്വേഷിക്കേണ്ടത് വരുണിന്റെ തിരോധാനം ആയതിനാൽ ആ ദിശയിൽ അല്ലേ അന്വേഷിക്കേണ്ടത്? അത് പോലീസുകാർക്കും പറ്റില്ലല്ലോ! കാരണം, അങ്ങനെ ചെയ്താൽ അവൻ ക്യാമറ വച്ചത് തൊട്ട് അവനൊരു ആസ്ഥാന pervert ആണെന്ന രേഖ സർക്കാർ ഡോക്യൂമെന്റിൽ വരും. പക്ഷെ അതും ജോർജ് കുട്ടിയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ മാത്രം പവർ ഉള്ള ലീഡ് അല്ല. (ആര് കൊന്നു എന്നത് അപ്പോഴും ചോദ്യ ചിഹ്നം അല്ലെ).

3. “അപ്പോൾ റാണി കുറ്റം almost സമ്മതിച്ച recording ഒക്കെ തെളിവ് അല്ലേ”?

അത് പറഞ്ഞപ്പോഴാ ആ recording ന്റെ കാര്യം ഓർത്തത്. ജോർജ് കുട്ടി കഥ നടക്കുമ്പോൾ പ്രതിയല്ല. എന്തിന്, അയാൾക്ക് state , രാജ്യം വിട്ടുപോകാൻ പോലും പ്രശ്നമില്ല. സ്റ്റേഷനിൽ പോയി ഒപ്പും ഇടേണ്ട. അപ്പോൾ ഏത് നിയമ പിൻബലത്തിൽ ആണ് ഒരു സാധാരണ പൗരന്റെ വീട്ടിൽ bug വച്ചതും അയാളുടെ കെടപ്പുമുറി വരെ പോലീസ് മഫ്തിയിൽ കേറി പറ്റിയതും. മാത്രമല്ല, ഇത്രേം കഷ്ടപ്പെട്ടു കിട്ടിയ സാധനം കൂടിപ്പോയാൽ സെക്കണ്ടറി evidence ആണ് ആകുക. (ഡിജിറ്റൽ evidence ആയതിനാൽ). അപ്പോൾ അയാളെ പിന്തുടരാൻ പോലീസിനെ വച്ചാൽ അതും അതേപോലെ പൊലീസിന് തന്നെ കൊണ്ടേനെ. കാരണം, തന്നെ പിന്തുടർന്ന് വ്യാജ തെളിവുകൾ വച്ചത് വ്യക്തിവൈരാഗ്യം പോലീസ് തന്നെയാണ് എന്ന് വാദം വന്നേനെ. അതിന് അവർക്ക് ഉത്തരവും ഉണ്ടാകില്ല. പിന്നെ ഇതെല്ലാം ജോർജ് കുട്ടി മുമ്പേ തയ്യാറാക്കി റെഡി ആയി ഇരിക്കുകയാണെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. ഒരുപക്ഷെ നമ്മൾ കണ്ടത് ഒരു പ്ലാൻ A മാത്രമായിരിക്കും. 6 വർഷമായി അയാളുടെ ഊണിലും ഉറക്കത്തിലും വരെ ഈ പ്ലാനിംഗ് മാത്രമേ ഉള്ളൂ. ഒരു BCD തൊട്ട് Z വരെ അയാൾ ആലോചിച്ചിട്ടുണ്ടാകും.

4. “ഫോറൻസിക് ഓഫീസിന് അകത്തു കയറി ബോഡി മാറ്റുന്നത് ഒരു പൊട്ട ലോജിക് അല്ലേ. അവിടെയൊന്നും നല്ല സെക്യൂരിറ്റി ഇല്ലേ? CCTV ഇല്ലേ? പിന്നെ ഉള്ള സെക്യൂരിറ്റി അത്ര മണ്ടൻ ആണോ?”

വളരെ മോശമായ സിസ്റ്റമിക് സപ്പോർട്ട് കാരണമാണ് ജോർജ് കുട്ടി ഇപ്രാവശ്യം രക്ഷപ്പെടുന്നത്. കേസിനെ സഹായിക്കുന്ന മർമ്മപ്രദധാനമായ രേഖ, പോലുംവച്ച സ്ഥലം. ആ സ്ഥലത്തെത്താനുള്ള അയാളുടെ പ്ലാനിംഗ് 6 കൊല്ലം ആണ്. ആ മനുഷ്യൻ തിരക്കഥ എന്ന പേരിൽ 15 ലക്ഷം പൊടിച്ചതും, വെള്ളമടി തുടങ്ങിയതും പോലും. തോമസ് ബാസ്റ്റിൻ പോലും clear ആയി അയാളെ underestimate ചെയ്യുന്നുണ്ട്. “പിടിക്കുമെന്ന ഭയം പോകും, confidence കൂടും. ശ്രദ്ധ മുഴുവൻ എടുക്കാനിരിക്കുന്ന സിനിമായിൽ ആണെന്ന് ” എന്നെല്ലാം പറഞ്ഞ്. പക്ഷെ ആ underestimation ആണ് ഇത്തവണയും അയാൾ രക്ഷപ്പെടുന്നത്. കാരണം അങ്ങനെ ഒരു സിനിമ പോലുമില്ല. അതും ജോർജ് കുട്ടിയുടെ 6 വർഷത്തിന്റെ പ്ലാനിങ്ങിന്റെ ഭാഗം മാത്രമാണ്. അല്ലാതെ real അല്ല.

പിന്നെ ബോഡി വരുണിന്റേത് ആണെങ്കിൽ തന്നെ വക്കീൽ അതിനുള്ള മറുവാദം നല്കുന്നുണ്ടല്ലോ. പോലീസുകാർക്ക് മറ്റെവിടുന്നോ കിട്ടിയിട്ട് പ്ലാന്റ് ചെയ്തത് ആന്നെന്ന്. പൊലീസിന്റെ ആവശ്യം ജോർജ് കുട്ടിയെ on the spot തൂക്കിക്കൊല്ലണം എന്നല്ല. പുതിയ തെളിവിന്റെ വെളിച്ചത്തിൽ തെളിവെടുപ്പിനായി വിശദമായി ചോദ്യം ചെയ്യാൻ 1 ദിവസത്തിൽ കൂടുതൽ വിട്ടുകിട്ടണം എന്നാണ്. പക്ഷെ മുമ്പ് ചോദ്യം ചെയ്ത 2 വട്ടം കൂടെ നോക്കണം. ആദ്യത്തെ വട്ടം മർധനവും രണ്ടാം വട്ടം മകൾക്ക് fits വന്ന സംഭവവും, കൂടെ custodial confessionനും.

5. “പുതിയ തെളിവുകൾ വന്ന സംഭവവും അതിന് സാക്ഷിയും ഇല്ലേ? ആ ബോഡി വരുണ് അല്ലെങ്കിൽ തന്നെ മറ്റൊരു ആളെ അവിടെ ജോർജ് കുട്ടി കുഴിച്ചിടുന്നത് സാക്ഷി കണ്ടില്ലേ? ആ ബോഡി കിട്ടിയ സ്ഥിതിക്ക് ജോർജ്കുട്ടിയെ അറസ്റ്റ് ചെയ്തൂടെ?”

ബോഡി കിട്ടുന്നത് പോലീസ് കെട്ടിടത്തിന് അകത്താണ്. ജോർജ് കുട്ടിയുടെ പറമ്പിൽനിന്നല്ല. അപ്പോൾ പൊലീസുകാർ തന്നെ വ്യാജ തെളിവ് പ്ലാന്റ് ചെയ്തത് ആണെന്ന വാദവും ശക്തമായി നിലനിൽക്കും. കാരണം നാട്ടുകാരോ മറ്റോ ഇവിടെ സാക്ഷി അല്ല. പിന്നെ ഉള്ളത് Gazetted officer ആണ്. രേഖാ പ്രകാരം അയാളെ വിളിക്കേണ്ടത് തെളിവ് കണ്ട ശേഷം ആണ്.

അപ്പോൾ പുതുക്കിപ്പണിയലിന്റെ ഭാഗം ആയി തറ പൊളിച്ചപ്പോൾ ബോഡി അവിചാരിതമായി കിട്ടുന്നു. ഒരു കാര്യവുമില്ലാതെ രാവിലെ മുതൽ അവിടെ വന്ന് നിൽക്കുന്ന gazetted ഓഫീസർസ് ഉടൻ അത് രേഖപ്പെടുത്തുന്നു. അതായത് അവിടെ കുഴിച്ചാൽ ബോഡി കിട്ടുമെന്ന വ്യക്തമായ ധാരണ കുഴിക്കുന്നതിന് മുൻപേ പൊലീസിന് അറിയാമായിരുന്നു എന്ന മറ്റൊരു വാദം കൂടി അവിടെ വന്നു. വ്യാജ തെളിവുകൾ പൊലീസുകാർ തന്നെ പ്ലാന്റ് ചെയ്തത് ആണെന്ന് തെളിയിക്കാൻ വല്യ ബുദ്ധിമുട്ട് ഇല്ല. പണിക്കാരെ ഒന്ന് മൂത്രമൊഴിക്കാൻ പോലും പുറത്തുവിടാത്ത ടീംസ് ആണ്.

5. “അപ്പോൾ സാക്ഷിയുടെ മൊഴിയ്ക്ക് ഒരു വിലയും ഇല്ലേ?”

അത് പറഞ്ഞപ്പോഴാ, ഒരു സാക്ഷി ഉള്ള കാര്യം ഓർത്തത്. ആ സാക്ഷിയുടെ authenticity ആ ഗ്യാപ്പിനിടയിൽ നമ്മുടെ ‘real life’ വക്കീൽ പൊളിച്ചായിരുന്നു. സാക്ഷി ഒരു ex-convict ആണ്. പൊലീസുകാർ അയാളെക്കൊണ്ട് അങ്ങനെ പറയിച്ചത് ആണെന്ന മറ്റൊരു വാദം കൂടെ ശക്തം ആയിരിക്കും. കാരണം അയാൾക്ക് കാശിന് നല്ല ആവശ്യം ഉണ്ടെന്ന വാദത്തിന് സപ്പോർട്ട് ആയി കോടതിയിൽ ആ ചായകാരൻ വന്ന് സാക്ഷി പറഞ്ഞാൽ മാത്രം മതി മൊത്തത്തിൽ ആ സാക്ഷിയെ എയറിൽ കേറ്റാൻ. അത് പറഞ്ഞപ്പോഴാ! ഈ കേസിന് വേറെ ഒരു സാക്ഷി കൂടെ ഉണ്ടായിരുന്നു. സഹദേവൻ! നാട്ടുകാർ ഒരു 6 കൊല്ലം മുമ്പ് എയറിൽ കേറ്റിയത് ഇപ്പോഴും ഇറങ്ങിയിട്ടില്ല.

പക്ഷെ കേസ് ഇനിയും അവസാനിക്കില്ല. കാരണം വരുൺ പ്രഭാകർ എന്ന യുവാവിന്റെ തിരോദ്ധാനം എന്ന ചാപ്റ്റർ ഇപ്പോഴും തുറന്നുകിടക്കുകയാണ്. അത് ആരന്വേഷിക്കണം എന്ന കാര്യം തീരുമാനിക്കുന്നത് ഗീതാ പ്രഭാകർ അല്ല. അപ്പോൾ സിബിഐ പോലെ ആരെങ്കിലും വന്ന് അവർ വരുണിന്റെ ആ വീഡിയോ അടക്കം കേസിൽ ഉൾപ്പെടുത്തിയാൽ കഥ വീണ്ടും ഒന്നില്നിന്ന് തുടങ്ങും. പക്ഷെ അപ്പോഴേക്കും അയാൾ അടുത്ത തയ്യാറെടുപ്പുകളും ആയി ഇരിക്കുന്നുണ്ടാകും.

എന്തൊക്കെ പറഞ്ഞാലും ചിത്രം നൽകുന്നത് ഒരു മികച്ച ഫീൽ തന്നെ ആണ്.

dhrish

Most Popular

To Top