Sports

ധോണിയെ ഇനി ടീമിൽ ആശ്യമില്ല! – വിരേന്ദ്ര സെവാഗ്

ചെന്നൈ: ഇത്തവണ ഐ പി എല്‍ നടക്കാതെ പോയാല്‍ അസ്തമിക്കാന്‍ പോകുന്നത് ഐ പി എല്ലിന്‍റെ പ്രഭ മാത്രമല്ല, മഹേന്ദ്ര സിംഗ് ധോണിയുടെ അന്താരാഷ്ട്ര കരിയര്‍ കൂടിയാണെന്ന് വ്യക്തമാക്കി ക്രിക്കറ്റ് വിദഗ്ദര്‍. ഇന്ത്യന്‍ ടീമിലേക്ക് ധോണി മടങ്ങിയെത്താന്‍ സാധ്യത കുറവാണെന്ന് ഇന്ത്യന്‍ മുന്‍ താരം വിരേന്ദര്‍ സേവാഗ് മാധ്യമങ്ങളോട് പറഞ്ഞു. ഏത് പൊസിഷനിലാണ് ധോണിയെ കളിപ്പിക്കാനാവുക എന്ന സേവാഗിന്‍റെ ചോദ്യം ധോണി ആരാധകരുടെ ഉത്തരം മുട്ടിച്ചു.

കെ. എല്‍. രാഹുല്‍ ഫോമിലാണ്. ഋഷബ് പന്തും ടീമിലുണ്ട്. ഇവരെ മാറ്റേണ്ട ആവശ്യമുള്ളതായി തനിക്ക് തോന്നുന്നീല്ലെന്നും വിരേന്ദര്‍ സേവാഗ് പ്രസ്താവിച്ചു. ഇന്ത്യന്‍ ടീമിലെ അംഗത്വം ഇനി ധോണി കളിച്ചു തന്നെ നേടേണ്ടിവരുമെന്ന് സെലക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ ധോണിക്ക് ഇനി ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാനുള്ള ഏക വഴി ഐ പി എല്‍ മാത്രമാണ്.

ന്യൂസീലന്‍ഡില്‍ ഏക ദിന ടെസ്റ്റ് പരമ്പരകളില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ സേവാഗ് ആശ്വസിപ്പിച്ചു. ഏകദിനത്തിലായാലും ടെസ്റ്റിലായാലും കിവീസ് എന്നും ഇന്ത്യയെക്കാളും മുകളിലാണ്. പല ഘട്ടങ്ങളിലും സച്ചിനും സ്റ്റീവ്വോയ്ക്കും കാലിസിനും ഒക്കെ സംഭവിച്ചതേ ഇപ്പോള്‍ കോഹ്ലിക്കൂം ഫോമില്ലായ്മയുടെ കാര്യത്തില്‍ സംഭവിച്ചുള്ളു എന്ന് വിരേന്ദര്‍ സേവാഗ് പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top