Entertainment

ധർമജൻ കോൺഗ്രസിലേക്ക്?? പാർട്ടി സമ്മതിച്ചാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താരം…!??

മിമിക്രിയിലും സിനിമയിലും ഒക്കെ നിറസാന്നിധ്യം ആണ് ധർമജൻ ബോൾഗട്ടി. നിരവധി ആരാധകർ സ്വന്തം ആയുള്ള ധര്‍മജന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആണ് പുറത്ത് വരുന്ന പുതിയ വാർത്തകൾ . കോഴിക്കോട് ജില്ലയിലെ ബാലുശേരിയില്‍ ധര്‍മജന് സീറ്റ് ലഭിക്കും എന്നാണ് ചർച്ച. നിലവില്‍ മുസ്ലീം ലീഗ് മത്സരിച്ചു വരുന്ന മണ്ഡലം കോണ്‍ഗ്രസ് സ്വന്തം ആക്കിയാൽ അവിടെ ധര്‍മജന്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി എന്നാണ് അറിയാൻ കഴിയുന്നത് . താരത്തിനു നല്ല ജനസമ്മതി ഉള്ളത് കൊണ്ട് താരമൂല്യം ആണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്.

ബാലുശേരിയില്‍ നടന്ന പരിപാടികളില്‍ ഒക്കെ കഴിഞ്ഞ ദിവസങ്ങളില്‍ ധര്‍മജനന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതും സംശയങ്ങൾബലപെടുത്തുന്നത് ആണ്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള താരത്തിന്റെ നിരന്തര സമ്പര്‍ക്കം ശ്രേദ്ധേയമാണ് . തന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകാൻ ചിലപ്പോൾ സാധ്യത ഉണ്ട് എന്ന് ധര്‍മജന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

“വിവിധ മണ്ഡലങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഉറപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മത്സര രംഗത്തുണ്ടാകുമെന്നും ധര്‍മജന്‍ വ്യക്തമാക്കി “.

കഴിഞ്ഞ തവണ സിപിഎമ്മിന്റെ പുരുഷന്‍ കടലുണ്ടി 15,000ല്‍ അധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലം തുടര്‍ച്ചയായി നിലനിർത്തി പോകുന്നത് എല്‍ഡിഎഫിനെയാണ്. ധര്‍മജന്റെ താരാമൂല്യവും ആരാധകബലവും ഉപയോഗിച്ച് മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത് .

Most Popular

To Top