സംവിധായകനായ ഡെന്നീസ് ജോസഫ് നിരവധി ഹിറ്റുകള്‍ നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ്. രാജാവിന്റെ മകന്, നിറക്കൂട്ട്, നമ്പര്‍ 20 മദ്രാസ് മെയ്ല്, ന്യൂഡല്‍ഹി, അഥര്‍വ്വം, കോട്ടയം കുഞ്ഞച്ചന് തുടങ്ങി നിരവധി സിനിമകളെല്ലാം അദ്ദേഹത്തി ന്റേതാണ്. ഇപ്പോള്‍ അദ്ദേഹം ഒരു തുറന്ന് പറച്ചില് നടത്തുകയാണ് മമ്മൂട്ടിയെ അഭിനയിപ്പിക്കാനായി വച്ചിരുന്ന സിനിമ മോഹന്‍ലാല്‍ അഭിനയിച്ച് ഹിറ്റാക്കിയതിനെക്കുറിച്ചാണ് സംവിധായകന് പറയുന്നത്.
മാതൃഭൂമിക്ക് നല്കിയ അഭിമുകത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് താരങ്ങളെ വച്ചും താന്‍ ധാരാളം പടം ചെയ്്തിട്ടുണ്ട്. എന്നാല്‍ അവര്‍ സൂപ്പര്‍ താരങ്ങളായത് അവരുടെ കഴിവ് കൊണ്ടാണെന്നും അവരുടെ വിജയത്തില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം പറയുന്നു. നിറക്കൂട്ടുമായാണ് മമ്മൂട്ടിയെ സമീപിക്കുന്നത്. അതിന് മുന്പായിത്തന്നെ അദ്ദേഹം തിരക്കുള്ള നടനായി മാറിക്കഴിഞ്ഞിരുന്നു.
നിറക്കൂട്ട് എന്ന ചിത്രത്തിലെ സംഭവത്തെക്കുറിച്ചും ഡെന്നീസ് ജോസഫ് പറഞ്ഞു. നേരത്തെ അദ്ദേഹത്തിന്റെ സിനിമയായ ഈറന്‍ സന്ധ്യയിലൂടെയായിരുന്നു ഡെന്നീസ് ജോസഫ് തിരക്കഥാകൃത്തായി അരങ്ങേറിയത്. ആ സിനിമയുടെ തിരക്കഥ ജോണ്‍ പോള്‍ തിരുത്തിയെഴുതിയിരുന്നു. അവസാന നിമിഷമായിരുന്നു സംവിധായകന് കഥ തിരസ്കരിച്ചത്.
തനിക്ക് കഴിവില്ലെന്ന് പലരും പറഞ്ഞപ്പോള്‍ അങ്ങനെയല്ലെന്നും അവനിലെന്തോയുണ്ടെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. അങ്ങനെയായിരുന്നു ജോഷി ഡെന്നീസ് ജോസഫിന് അരികിലേക്ക് എത്തിയത്. രാജാവിന്റെ മകന് എന്ന ചിത്രത്തിലേക്ക് നായകനായി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. വിന്‍സെന്റ് ഗോമസ് മമ്മൂട്ടിക്കായെഴുതിയ കഥാപാത്രമായിരുന്നു. കെട്ടുകഥകളും യഥാര്‍ത്ഥ സംഭവങ്ങളുമൊക്കെയായിരുന്നു പ്രേരണയായത്.
മമ്മൂട്ടിയോട് തമ്പി കണ്ണന്താനം ഡേറ്റ് ചോദിച്ചിരുന്നുവെങ്കിലും അദ്ദേഹം നല്‍കിയിരുന്നില്ല, അങ്ങനെയാണ് ആ സിനിമ മോഹന്‍ലാലിലേക്ക് എഎത്തിയത്. അതാവട്ടെ സൂപ്പര്‍ ഹിറ്റ് വിജയമായി മാറുകയുമായിരുന്നു. നമ്പര്‍ 20 മദ്രാസ് മെയിലിലേക്ക് മമ്മൂട്ടി എത്തിയത് മോഹന്‍ലാല്‍ പറഞ്ഞായിരുന്നു. മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം അത് സമ്മതിക്കുകയായിരുന്നു.
