കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളത്തിലെ രണ്ട് സിനിമ കളില്‍ അഭിനയിച്ച നടിയാണ് അമേയ മാത്യൂ. മോഡലായ താരം ഇടയ്ക്കിടെ ഗ്ലാമര്‍- നാടന്‍ വേഷത്തിലുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അമേയ ഇപ്പോള്‍ പുതിയ ഒരു വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്.

തനിക്ക് ഡെങ്കിപ്പനി പിടിപ്പെട്ട കാര്യമാണ് നടി പറയുന്നത്. ‘കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ഡെങ്കു കുറച്ചുഡേയ്സ് എന്റെ കൂടെ കൂടിയത് എന്ന് നടി പറയുന്നു.

അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്ക്കും ഒരുപാട് താങ്ക്സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്.
ഡെങ്കിയില്‍ ഒതുങ്ങി എന്നാണ് അമേയ മാത്യൂ തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം അല്പം സീരിയസ് ആയിരുന്നു. ഇപ്പോള്‍ ഭേദമായി വരുന്നതായും താരം ആരാധകരോട് കമന്റുകളിലൂടെ പറഞ്ഞു.
