Entertainment

‘താന്‍ ഉദ്ദേശിച്ച വളര്‍ച്ച എനിക്ക് ഉണ്ടായിട്ടില്ല.’ – ദീപ്തി സതി

‘നീന’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് ദീപ്തി സതി.

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘നീന’ എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സിനിമയില്‍ എത്തുന്നത്. മോഡല്‍ എന്ന നിലയിലും ശ്രദ്ധേയയായ ദീപ്തി തെന്നിന്ത്യയിലെ തന്നെ മികച്ച നായികമാരില്‍ ഒരാളാണ്‌.

‘നീന’യ്ക്ക് ശേഷം മലയാളത്തില്‍ ‘ലവകുശ’, ‘സോളോ’, ‘പുള്ളിക്കാരന്‍ സ്റ്റാറാ’, ‘ഡ്രൈവിങ്ങ് ലൈസന്‍സ്’ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചു. കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. ഗ്ലാമറസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ ദീപ്തി ഞെട്ടിച്ചു.

മോഡലിങ്ങില്‍ സജീവയായ താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും വൈറലായി മാറുകയാണ്. ഇപ്പോള്‍ സിനിമയിലെ അനുഭവങ്ങള്‍ ദീപ്തി സതി തുറന്ന് പറഞ്ഞിരിക്കുകയാണ്.

ദീപ്തി സതിയുടെ വാക്കുകളിലേക്ക്,

‘സിനിമയില്‍ എനിക്ക് ഉദ്ദേശിച്ച വളര്‍ച്ച ഉണ്ടാക്കാന്‍ ആയിട്ടില്ല. അതിനായി പരിശ്രമിക്കുകയാണ്. ഈ കാര്യത്തില്‍ ഞാന്‍ അത്യാഗ്രഹിയാണ്. എത്ര സിനിമകള്‍ ലഭിച്ചാലും ഇനിയും ഇനിയും നല്ല വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്.

അഭിനയിച്ച സിനിമ തിയേറ്ററില്‍ നിന്ന് കാണുമ്പോള്‍ പല ഇടങ്ങളിലും അഭിനയം മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നാറുണ്ട്. നല്ല കഥാപാത്രങ്ങള്‍ എന്നെ തേടി വരുമെന്ന ഉറപ്പുണ്ട്.

കഥാപാത്രത്തിനായി എന്ത് ശാരീരിക മാറ്റം വരുത്താനും, ഏത് തരത്തിലുള്ള വസ്ത്രങ്ങള്‍ ഇടാനും മടിയില്ല. അവിടെ വ്യക്തിക്കല്ല, കഥാപാത്രത്തിനാണ് മുന്‍ഗണന.

കഥയ്ക്ക് ആവശ്യമാണെങ്കില്‍ ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല.

‘ലക്കി’ സിനിമ മറാഠിയില്‍ ട്രെന്‍ഡ് സെറ്ററായി മാറുമെന്നാണ് എനിക്ക് തോന്നുന്നത്.’

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ആരാധകരുടെ ഇഷ്ടനടിയാണ്.

നേരത്തെ ബിക്കിനി അണിഞ്ഞ് ദീപ്തി ഒരു അന്യഭാഷാ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Most Popular

To Top