നമുക്കറിയാനാവാത്ത പല തരത്തിലുള്ള പ്രതിഭാസങ്ങളും ഈ ഭൂമിയില്‍ എന്തിന് നമ്മുടെ കൊച്ചു കേരളത്തില്‍ സംഭവിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു പ്രതിഭാസം ഈയിടെ തൃശൂരില്‍ സംഭവിച്ചി രുന്നു.
തൃശൂരിലെ ഒരു വീട്ടുമുറ്റത്ത് ഒരു സുപ്രഭാതത്തില്‍ അഗാധ ഗര്‍ത്തം രൂപപ്പെട്ടു. തൃശൂര്‍ ഏറച്ചം വീട്ടില്‍ അഷറഫിന്റെ വീട്ടുമുറ്റത്താണു ഗര്‍ത്തം ഉണ്ടായത്. ഒരടി വട്ടമായിരുന്നു ആദ്യം ഗര്‍ത്തതിന്റെ വലുപ്പം പിന്നീടത് മൂന്നടിയായി മാറി.
ഏതാണ്ട് 42 അടിയിലേറെ താഴ്ചയുള്ള ഈ ഗര്‍ത്തത്തില്‍ എണ്‍പത്തഞ്ചുകാരിയായ അഷറഫിന്റെ ഉമ്മ വീണിരുന്നു.മുറ്റത്ത് നടക്കുന്നതിനിടെയാ്ണ് ഈ കുഴിയില്‍ വീണത്.
കരഞ്ഞു നിലവിളച്ച ഉമ്മയുടെ ശബ്ദം കേട്ട് എത്തിയ മകനും നാട്ടുകാരും കാഴ്ച്ച കണ്ടു അമ്പന്നു. ഇന്ന വരെ കാണാത്ത ഒരു കുഴി മുറ്റത്ത് രൂപപ്പെട്ടിരിക്കുന്നു. ഇവരെ കുഴിയില്‍ നിന്നു പിടിച്ചുയര്‍ത്തിയശേഷം ബന്ധപ്പെട്ട അധികൃതരെ വീട്ടുകാര്‍ വിവരമറിയിച്ചു.
ഇതോടെ സീനിയര്‍ ജിയോളജിസ്റ്റ് എം. സി.കിഷോര്‍, അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ.എം.നിമ്മി, എം.വി.വിനോദ്, ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ പി.ഡി.സിന്ധു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണ് തെന്നി മാറുന്ന സോയില്‍ പൈപ്പിങ് പ്രതിഭാസ ത്തിന്റെ സൂചനയാവാം ഇതെന്ന് സീനിയര്‍ ജിയോളജിസ്റ്റ് വ്യക്തമാക്കി.
Photos: ManoramaNews.com
