Entertainment

കാരനെല്ലിൽ ടോവിണോയെ വരച്ച് ഡാവിഞ്ചി സുരേഷ്

മനോഹര സൃഷ്ടികൾ കൊണ്ട് ശ്രദ്ധേയനായ കലാകാരനാണ് ഡാവിഞ്ചി സുരേഷ്. മികവുറ്റ പല രൂപങ്ങളും അദ്ദേഹത്തിന്റെ കരവിരുതിൽ പിറവി കൊണ്ടിട്ടുണ്ട്. ഇപ്പോൾ ചലച്ചിത്ര താരം ടോവിനോയുടെ രൂപം നെൽ കതിരിൽ തീർത്തിയിരിക്കുകയാണ് സുരേഷ്.

കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാര്‍ഡില്‍ കാര്‍ഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലത്താണ് സുരേഷിന്റെ കലാവിരുന്ന്. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.

ഒറ്റദിവസം കൊണ്ടാണ് സുരേഷ് ഈ ചിത്രം പൂർത്തീകരിച്ചത്. ടോവിനോ തോമസ് ചിത്രവും വീഡിയോയും ഇതിനോടകം തന്നെ നന്ദി സൂചകമായി പങ്കുവെച്ചിരുന്നു.

Most Popular

To Top