200-ിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ചലച്ചിത്ര നടിയും, നിര്‍മ്മാതാവും, ടെലിവിഷന്‍ അവതാരകയുമാണ് ഖുഷ്ബു സുന്ദര്‍. താരത്തിന്റെ തെന്നിന്ത്യന്‍ സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഖുഷ്ബു രണ്ട് തവണ മികച്ച നടിയ്ക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഒരു തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ സ്പെഷല്‍ മെന്‍ഷനും നേടിയിട്ടുണ്ട്. ഖുഷ്ബുവിന്റേതായി ‘ഓ അന്ത നാട്ട്കള്’, ‘അണ്ണാത്തെ’ എന്നീ സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുഷ്ബു ആരാധകരോട് തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ തടി കുറച്ചതിന് ശേഷമുള്ള ഫോട്ടോയാണ് ഖുഷ്ബു പങ്കുവെച്ചിരിക്കുന്നത്.
സംവിധായകനായ സുന്ദറാണ് ഖുഷ്ബുവിന്റെ ജീവിതപങ്കാളി. ഇരുവരുടെയും മക്കളാണ് അവന്തികയും അനന്തിതയും. അനന്തിതയ്ക്ക് തടിച്ച ശരീരപ്രകൃതി ആയിരുന്നു. മക്കളുടെ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ മോശം കമെന്റുകള്‍ അയയ്ക്കുന്നവര്‍ക്ക് എതിരെ ഖുഷ്ബു നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മകള്‍ തടി കുറച്ചപ്പോഴുള്ള ഫോട്ടോയാണ് ഖുഷ്ബു പങ്കുവെച്ചിരിക്കുന്നത്. മേയ് 2018-ിലെയും ഫെബ്രുവരി 2020-ിലെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ് താരം പോസ്റ്റ് ഇട്ടത്. ‘അഭിമാനം കൊള്ളുന്നു’വെന്ന് ഖുഷ്ബു തലവാചകവും നല്‍കിയിരുന്നു.
