സീരിയയല് പ്രേക്ഷകരുടെ പ്രിയ താരമായിരുന്ന ദര്‍ശന സുനില്‍. കഴിഞ്ഞ ഡിസംബറിലായിരുന്നു താരത്തിന്റെ വിവാഹം. അഭിന യിച്ച് കൊണ്ടിരുന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെയാണ് താരം പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരും ചേര്‍ന്ന് വളരെ രഹസ്യമായിട്ടാണ് വിവാഹം നടത്തിയത്. ശേഷം ചിത്രങ്ങളും തങ്ങളുടെ വിശേഷങ്ങള്‍ ഓരോന്നായിട്ടും പുറത്ത് വിട്ടിരുന്നു. അനൂപിനെ വിവാഹം കഴിച്ചതാണ് താന്‍ ജീവിതത്തി ലെടുത്ത ഏറ്റവും മികച്ച തീരുമാനമെന്നാണ് ദര്‍ശന പറയുന്നത്. മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലായിരുന്നു നടി തന്റെ പ്രണയവും മറ്റ് വിശേഷങ്ങളും താരം വെളിപ്പെടുത്തിയത്.

സുമഗലി ഭവ എന്ന സീരിയലിന്റെ സെറ്റിലാണ് ഞാനും അനൂപും കണ്ടുമുട്ടുന്നത്. അനൂപ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. ആദ്യ രണ്ട് മൂന്ന് മാസം ഞങ്ങള്‍ സംസാരിച്ചിട്ടില്ല. ഞാന്‍ അല്പം റിസേര് വ്ഡ് ടൈപ്പ് ആയിരുന്നു. പിന്നെ എങ്ങനെയോ സൗഹൃദം ഉടലെ ടുത്തു. നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ക്ക് നല്ല പങ്കാളികള്‍ കൂടിയാകാന്‍ കഴിയുമെന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ജീവിതത്തില്‍ എടുത്ത മികച്ച തീരുമാന ങ്ങളില്‍ ഒന്നായിരുന്നു അത്.
പരസ്പരം മനസിലാക്കുന്ന എന്തും തുറന്ന് പറയാനും തെറ്റുകള്‍ തിരുത്താനും സ്വാതന്ത്ര്യം നല്കുന്ന, അതോടൊപ്പം വ്യക്തിത്വ ത്തെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഞങ്ങള്‍. അതിനാല്‍ തന്നെ വിവാഹ ജീവിതത്തില്‍ ഏറെ സന്തുഷ്ടരുമാണ്. ഞങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അത് തന്നെ. വിവാഹശേഷം അനൂപിന്റെ നാടായ തൊടുപുഴയിലേക്ക് എത്തി. പാലക്കാട് നിന്നും തൊടുപുഴയിലേക്ക് മാനസിക അകലമാണ് കൂടുതല്‍ അനുഭവപ്പെട്ടത്. ഭക്ഷണ കാര്യത്തിലും മറ്റും പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ അനൂപിന്റെ അമ്മയുടെ പിന്തുണ എനിക്ക് കരുത്തായി. എന്റെ അമ്മ എന്നെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് പോലെയാണ് അനൂപിന്റെ അമ്മ പെരുമാറിയത്. അങ്ങനെ പാലക്കാട് നിന്ന് തൊടുപുഴയിലേക്കുള്ള ദൂരം കുറഞ്ഞ് വന്നു.

മെലിഞ്ഞിരിക്കുന്നതിന്റെ കാരണവും നി പങ്കുവയ്ക്കുകയാണ്. വിവാഹം കഴിഞ്ഞ ശേഷം പോലും ഈ കുട്ടി വണ്ണം വച്ചില്ലല്ലോ എന്നുള്ളത് അമ്മയുടെ സ്ഥിരം പരാതിയാണ്. ഒരു പരിധിയില്‍ കൂടുതല്‍ വണ്ണം വയ്ക്കുന്ന ശരീരമല്ല എന്റേത്. ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഞാന്‍ കഴിക്കാറുണ്ട്. നോണ്‍ വെജ് ഭക്ഷണത്തോട് വലിയ താല്പര്യമാണ്. എന്നാലും വണ്ണം വെക്കില്ല. ഇനി അല്പം വണ്ണം വച്ചാല്‍ തന്നെ നന്നായൊന്ന് ടെന്‍ഷനടിച്ചാല്‍ അത് പോകുകയും ചെയ്യും. അല്ലാതെ മെലിഞ്ഞിരിക്കുന്നത്് താന്‍ പ്രത്യേകമായി വര്‍ക്കൗട്ടുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നും താരം പറയുന്നു.
സ്വന്തമായി വസ്ത്രം തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ ഏറെ പിന്നിലാണ്. അഭിപ്രായം പറയാനായി ഒരാള്‍ എന്റെ കൂടെ വേണം. സീരിയലുകളിലേക്ക് വേണ്ട വസ്ത്രങ്ങളും മറ്റും വാങ്ങുന്നതിനായി അച്ഛനും അമ്മയുമായിരുന്നു കൂടെ വന്നിരുന്നത്. വിവാഹശേഷം ആ റോള്‍ ഭര്‍ത്താവ് ഏറ്റെടുത്തു. പലപ്പോഴും ആരാധകര്‍ നല്ല അഭിപ്രായം പറയുന്ന വസ്ത്രങ്ങള്‍ക്കും സ്റ്റൈലിനും പിന്നില്‍ എന്റെ മിടുക്കല്ലെന്നും താരം പറയുന്നു.
ഞാന്‍ ചെയ്യുന്ന ചില വില്ലത്തി കഥാപാത്രങ്ങളെ പോലെ ആണോ എന്റെ സ്വഭാവമെന്ന് പലരും ചോദിക്കാറുണ്ട്. ഒരു തരത്തിലും ഞാനുമായി അവയ്ക്ക് ബന്ധമില്ല.കാരണം യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍ വളരെ സൈലന്റും റിസേര്വ്ഡുമാണ്. ഞാന്‍ ആയി എന്റെ പാടായി എന്ന് കരുതുന്ന രീതിയിലുള്ള ഒരാള്‍. എന്നെ അടുത്ത് അറിയുന്നവര്‍ക്ക് അത് നന്നായി അറിയാം. പക്ഷെ എന്ത് ചെയ്യാന്‍ നമുക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ അല്‍പ്പം വില്ലത്തരം ഉള്്ളതായി പോയി. പിന്നെ അഭിനയത്തെ വിലയിരുത്താനും വിമര്‍ശിക്കാനും കുറച്ച് നല്ല സുഹൃത്തുക്കളുണ്ട്. അവരുടെ പിന്തുണയാണ് എനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്നും താരം തുറന്ന് പറഞ്ഞു.
