Entertainment

“മൂന്ന് വർഷം കഴിഞ്ഞു ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകും. ഗംഭീര ക്ലൈമാക്സ്‌ കൈയ്യിൽ ഉണ്ട്., മോഹൻലാൽ ആയി സംസാരിച്ചു.” ജിത്തു ജോസഫ് പറയുന്നു

ആമസോൺ പ്രൈം റീലീസ് ആയി എത്തിയ ദൃശ്യം 2 മികച്ച പ്രതികരണം ആയി മുന്നേറി കൊണ്ടിരിക്കുക ആണ്. ഒന്നാം ഭാഗത്തിലും കിടിലൻ ആയിരുന്നു രണ്ടാം ഭാഗം എന്ന് വരെ ആളുകൾ പറയുന്നുണ്ട്. അത്രമേൽ പ്രേക്ഷകർ കൈനീട്ടി ചിത്രത്തെ സ്നേഹിച്ചു കഴിഞ്ഞു. ഒന്നാം ഭാഗത്തേക്കാൾ രണ്ടാം ഭാഗത്തു കുറേ കൂടി ട്വിസ്റ്റ്‌ ഉൾപെടുത്തിയിരുന്നു സംവിധായക്കൻ. തിയറ്ററിൽ റീലീസ് ചെയ്തിരുന്നു എങ്കിൽ കണ്ണുമടച്ചു 1000 കോടി വരെ ലഭിക്കുന്ന ഒരു ചിത്രം ആയിരുന്നു എന്ന് ആളുകൾ ഒന്നോടെ പറഞ്ഞു. ചിത്രം കണ്ട ഓരോരുത്തരും പറയുന്നത് മൂന്നാം ഭാഗത്തിന് ഉള്ളത് ഒരു സൂചന ജിത്തു ജോസഫ് ചിത്രത്തിൽ നൽകിയുട്ടുണ്ട് എന്നാണ്. മൂന്നാം ഭാഗം ഇങ്ങനെ ആയിരിക്കും അല്ലെങ്കിൽ മൂന്നാമത്തെ ഭാഗം ഉണ്ടാകും എന്നൊക്കെ ചർച്ചകൾ പുരോഗമിക്കുക ആണ്. എല്ലാ അഭൂഹ്യങ്ങൾക്കും ഉള്ള മറുപടി ആയി എത്തിയിരിക്കുക ആണ് ജിത്തു ജോസഫ്. ചിത്രത്തിന്റെ 3 നുവേണ്ടിയുള്ള ഗംഭീരമായ ക്ലൈമാക്സ്‌ തന്റെ കൈയ്യിൽ ഉണ്ട് എന്നാണ് ജിത്തു പറയുന്നത് .


വാക്കുകൾ ഇങ്ങനെ..

. ദൃശ്യം 3യ്ക്ക് വേണ്ടിയുളള ഗംഭീര ക്ലൈമാക്സ് എന്റെ കൈയ്യിലുണ്ട്
ഇത് മോഹൻലാലുമായും ആന്റണി പെരുമ്പാവൂരുമായും ചർച്ച ചെയ്തു.
അവർക്കും ഇഷ്ടമായിട്ടുണ്ട്. എന്നാൽ സിനിമ ഉടനെ ഉണ്ടാകില്ല. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും കഴിഞ്ഞേ ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകൂ. ചില കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്.
പുതിയ കാര്യങ്ങൾ കിട്ടിയാൽ അതേകുറിച്ച് ആലോചിക്കും.
ദൃശ്യം 2വിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിൽ സന്തോഷമുണ്ട്.
ഇതുവരെ ചിന്തിക്കാത്ത കാര്യങ്ങളാണ് ആളുകൾ കണ്ടെത്തുന്നത്. ദൃശ്യം 2വിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയത് ബോധപൂർവ്വമായിരുന്നു. കഴിവുളള ഒരുപാട് കലാകാരൻമാർ മലയാളത്തിൽ ഉണ്ട്. എന്നാൽ ഇവരെ പലരും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താറില്ല.
പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നാണ് എന്റെ നിലപാട്. എന്നാൽ ഇപ്പോഴും പുതുമുഖങ്ങളെ വെച്ച് മാത്രം ഒരു സിനിമ ഉണ്ടാക്കാനുളള ധൈര്യമില്ല.”

കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ജീത്തു ജോസഫ് മനസ്സ് തുറന്നത്.

Most Popular

To Top