Entertainment

സൈബര്‍ ബുള്ളിയിങ്ങ് എല്ലാ പരിധികളും ലംഘിച്ചു ; നടി വിജയ ലക്ഷ്മി ലൈവിനിടെ ജീവനൊടുക്കാന്‍ ശ്രമിച്ചു

തമിഴ് നടി വിജയ ലക്ഷ്മി ജീവനൊടുക്കാന്‍ ശ്രമിച്ചു. അമിത അളവില്‍ ഗുളിക കഴിച്ച നടിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെ തുടര്‍ന്നാണ് വിജയ ലക്ഷ്മി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്‍, പാണങ്കാട്ട് പാടൈയുടെ ഹരി നാടാര്‍ എന്നിവരുടെ അനുയായികള്‍ തന്നെ നിരന്തരം അപമാനിക്കുന്നതായി വിജയ ലക്ഷ്മി പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവര്‍ക്കും എതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് ലൈവിനിടയ്ക്കാണ് വിജയ ലക്ഷ്മി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ‘ഇത് എന്റെ അവസാന വീഡിയോ ആണെ’ന്ന് താരം ലൈവില്‍ അറിയിച്ചു.

കഴിഞ്ഞ 4 മാസങ്ങളായി സീമാനും പാര്‍ട്ടി അണികളും തന്നെ അപമാനിക്കുന്നതായും, കുടുംബത്തെ ഓര്‍ത്താണ് പിടിച്ചുനിന്നതെന്നും അവര്‍ പറഞ്ഞു. ഹരി നാടാര്‍ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു.

താന്‍ രക്തസമ്മര്‍ദ്ദത്തിന്റെ ഗുളിക കഴിച്ചുവെന്നും, അല്പസമയത്തിനു ശേഷം രക്തസമ്മര്‍ദ്ദം കുറയുമെന്നും, താന്‍ മരിക്കുമെന്നും അവര്‍ പറഞ്ഞു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് വിജയ ലക്ഷ്മിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Most Popular

To Top