Breaking News

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ട് കേസ് വീതം.

covid kerala march 31

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഏഴു പേർ കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസർഗോഡ് തിരുവനന്തപുരം ജില്ലകളിൽ രണ്ടു പേർ വീതവും, തൃശൂർ കൊല്ലം കണ്ണൂർ ജില്ലകളിൽ ഓരോ ആളുകളും ആണ് വൈറസ് ബാധിച്ചവരിൽ ഉള്ളത്. ഇതോടെ കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി.

കണ്ണൂർ പത്തനംതിട്ട ജില്ലകളിൽ രണ്ടു പേരുടെ വീതം പരിശോധനാഫലം ഇന്ന് നെഗറ്റീവായി വന്നിട്ടുള്ളത് വളരെയധികം ആശ്വാസം നൽകുന്നതാണ്.

പോത്തൻകോട് സ്വദേശിയായ അബ്ദുൽ റഷീദിനെ മരണത്തോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. എവിടെ നിന്നാണ് അബ്ദുൽ റഷീദിന് വൈറസ് ബാധിച്ചത് എന്ന് വ്യക്തമല്ലെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.

കോവിഡ്-19 മരണം നടന്ന് പോത്തൻകോട് അതീവ ജാഗ്രതയിലാണ്. സമീപ പഞ്ചായത്തുകളിലെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ എല്ലാവരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ മൊത്തം 163 പേരാണ് ആശുപത്രിയിൽ ഉള്ളത്. കണ്ണൂരിൽ 108 പേരും മലപ്പുറം 102 പേരുമാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി പ്രത്യേക നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top