National News

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 6654 പുതിയ രോഗികള്‍ ; റെക്കോര്‍ഡ് നിരക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വീണ്ടും വര്‍ദ്ധിച്ചു. 24 മണിക്കൂറിനുള്ളില്‍ 6654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്ര അധികം പേര്‍ക്ക് ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് രാജ്യത്ത് രോഗം ബാധിക്കുന്നത്. 24 മണിക്കൂറിനിടെ 137 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്ന് 1,25,101 ആയി. അതില്‍ 51,784 പേര് ഇതുവരെ രോഗമുക്തി നേടി. 3720 പേര്‍ മരണപ്പെട്ടു.

മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നില്‍. മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 44,582 പേര്‍ക്കാണ്. 1517 പേര്‍ മരണപ്പെട്ടു.

രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്തെ സ്ഥാനത്ത് തമിഴ്നാടാണ്. 14,753 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തയിഴ്നാട്ടില്‍ 98 പേര്‍ മരണപ്പെട്ടു. ഗുജറാത്താണ് മരണനിരക്കില്‍ രണ്ടാമത്തെ സ്ഥാനത്ത്. 13,268 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 802 പേര്‍ മരണപ്പെട്ടു.

ഡല്‍ഹിയില്‍ 12,319 രോഗികളുണ്ട്‌. അവിടെ മരണസംഖ്യ 208 ആയി. കേരളത്തില്‍ ഇതുവരെ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 512 പേര്‍ രോഗത്തെ അതിജീവിച്ചു. 216 പേര്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച്ച മാത്രം 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതാദ്യമായാണ് ഒരു ദിവസം ഇത്ര അധികം പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top