Uncategorized

കോവിഡ് കാലത്തേ ലളിതമായ സേവ് ദി ഡേറ്റ് ; ഏറ്റെടുത്തു സോഷ്യൽ മീഡിയ

കല്യാണങ്ങൾക്കു മുന്നേ ഉള്ള സേവ് ദി തീയതി ഫോട്ടോഷൂട് വൈറൽ അകാൻ തുടങ്ങിയിട്ടു ഒരുപാട് സമയം ആയി കഴിഞ്ഞു. കോവിഡ്  സമയത്തു പോലും ഒട്ടേറെ സേവ് ദി ഡേറ്റ് ഷൂട്സ് ആണ് നടന്നത്. അത്തരത്തിൽ ഒരു പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യ മീഡിയയിൽ വൈറൽ ആയി കൊണ്ട് ഇരിക്കുന്നത്.

കോവിഡ് ഉടനെ ഒന്നും പോകില്ല എന്ന് മനസിലായതോടെ കല്യാണങ്ങൾ വളരെ ലളിതമായി നടത്താൻ എല്ലാരും തയ്യാറായിരിക്കുന്നു. കായനം ലളിതം ആകുമ്പോ പോലും സേവ് ദി ഡേറ്റ് ഒഴിവാക്കി കൊണ്ട് ഒന്നും വേണ്ട എന്നാണ് പലരുടേം തീരുമാനം.

അത്തരത്തിൽ ഒരു ലളിതമായ സേവ് ദി ഡേറ്റ് ആണ് ഇപ്പോ ട്രെൻഡിങ്. തിരുവനന്തപുരം സ്വദേശികൾ ആയ അഭിജിത്തിന്റെയും അഞ്ജനയുടെയും സേവ് ദി ഡേറ്റ് ആണ് ഇപ്പോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു ഡ്രൈവിംഗ് പഠിക്കുന്ന പെൺകുട്ടിയും ഫുട്ബാൾ കളിച്ചു കൊണ്ട് ഇരിക്കുന്ന ഒരു ഗ്രൗണ്ടും ആണ് പശ്ചാത്തലം. കളിക്കിടെ പന്ത് തട്ടി കുട്ടി വീഴുന്നു. പന്ത് അടിച്ച ആള് വന്നു കുട്ടിയും ആയി സംസാരിച്ചു പ്രണയത്തിൽ ആകുന്നതും ആണ് ഫോട്ടോഷൂട്ടിലൂടെ പറയുന്നത്.

തിരുവനന്തപുരം പാങ്ങോട് സ്വന്തം ആയി സ്റ്റുഡിയോ നടത്തുന്ന അനുരാജ് ആണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട് നടത്തിയത്. കോവിഡ് കാലം ആയതു കൊണ്ട് പുറത്തു ഒരിടത്തും പോയി ഷൂട്ട് ച്യേൻ കഴിയാത്തതിൽ ആണ് ഇങ്ങനെ ഒരു ആശയവും ഉടലെടുത്തത് എന്ന് സാനുരാജ് പറയുന്നു.

Most Popular

To Top