Entertainment

മലയാളത്തിലെ പ്രിയ നടൻ പ്രിത്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു!!!

മലയാള സിനിമയിലെ മികച്ച അഭിനേതാവും സംവിധായകനും നിർമാതാവുമായ പ്രിത്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. തൻെറ പുതിയ ചിത്രമായ ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിടെ നടത്തിയ ടെസ്റ്റിലാണ് പ്രിത്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ സിനിമയുടെ സംവിധായകനും കോവിറ്റ് സ്ഥിരീകരിച്ചു . ടിജോ ജോസ് ആന്റണിയാണ് സംവിധായകൻ . ക്വീൻ എന്ന വിജയ ചിത്രത്തിന്ന് ശേഷം ടിജോ ജോസ് സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ സൂരജ് വെഞ്ഞാറമൂടും പ്രിത്വിരാജുമാണ് കേന്ദ്ര കഥാപത്രങ്ങൾ .

ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമക്ക് ശേഷം പൃഥ്‌വി -സൂരജ് എന്നിവർ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. സംവിധായകനും കോവിഡ് സ്ഥിരീകരിച്ചതോടു കൂടി സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിർത്തി വെച്ചു.

സംവിധായകൻ ടിജോ ക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിർത്തി വെച്ചത്. തുടർന്ന് സിനിമയുടെ അണിയറപ്രവർത്തകരും ഉള്പടെ ക്വാറന്ടൈൻ സ്വീകരിക്കുവാൻ ആരോഗ്യ വകുപ് നിർദേശിച്ചു. നടൻ പൃഥ്വിരാജ് തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത് . പൃത്വിരാജിന്റെ പോസ്റ്റ് വായിക്കാം.

“Hello everyone!
I’ve been shooting for Dijo Jose Anthony’s “Jana Gana Mana” since the 7th of October. We had strict protocols in place with regards to Covid regulations and associated safety measures. As is the norm, all involved in the shoot were tested before the schedule started and after the last day of shoot in the courtroom set we had put up, tests were repeated. Unfortunately, the test results this time came back positive and I have gone into isolation. I’m asymptomatic and am doing fine now. All primary and secondary contacts have been advised to isolate and get tested. Hoping to recover soon and get back to work ASAP. Cheers and thanks for the love and concern. 😊”

Most Popular

To Top