Health

കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനം പ്രേശംസന അർഹിക്കുന്നത് കേന്ദ്രസംഘം

 

 

 

കോവിഡ് നമ്മുടെ ജനജീവിതത്തെ വല്ലാതെ ബാധിക്കും എന്ന സ്ഥിതി വന്നപ്പോൾ ജനങ്ങളെ സംരക്ഷിച്ച സർക്കാർ ഇടപെടൽ പ്രെശംസ അർഹിക്കുന്നത് തന്നെ ആണ്.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സംതൃപതരാണ് കേന്ദ്രസര്‍ക്കാര്‍ സംഘം. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കൊവിഡിന്റെ കുത്തനെയുള്ള വര്‍ധന തടയാന്‍ സാധിച്ചത് കേരളത്തിന്റെ വിജയമാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്രസംഘം അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

 

സംസ്ഥാനം മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്ര സംഘത്തെ അറിയിച്ചിട്ടുണ്ട്. കൊവിഡിന്റെ കാര്യത്തില്‍ കേരളം തുടക്കം മുതല്‍ നടത്തിവന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സംതൃപ്തർ ആണ് എന്നാണ് അറിയാൻ കഴിയുന്നത്. ടെസ്റ്റ്, വാസ്‌കിനേഷന്‍ എന്നിവയുടെയെല്ലാം കാര്യത്തില്‍ നല്ല രീതിയിലുള്ള പ്രശംസ ആണ് നടന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ അവര്‍ തയ്യാറാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. കേന്ദ്രസംഘത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതാണ്. പക്ഷിപ്പനിയിലും കൊവിഡിലും കേരളം എടുത്ത മുന്‍കൈയ്യും അവര്‍ സൂചിപ്പിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

 

പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിലും സംഘം സന്ദര്‍ശിച്ചു. അവിടെയെല്ലം പക്ഷിപ്പനി നിയന്ത്രണവിധേയമാണ്. കൂടുതല്‍ കാര്യങ്ങള്‍ എന്‍.സി.ഡി.സിയുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതുണ്ടെന്നും എന്‍.സി.ഡി.യുടെ റീജിയണല്‍ സെന്റര്‍ ഈ മേഖലയില്‍ അനുവദിച്ച് തരാമെന്നും സംഘം പറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതാണ്. പക്ഷിപ്പനിയുടെ കാര്യത്തില്‍ വളരെ നല്ല പ്രവര്‍ത്തനങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ നടന്നത്. സാമ്പിള്‍ ടെസ്റ്റിന് സാധാരണ ഭോപ്പാലിലേക്കാണ് അയക്കുന്നത്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ചെയ്യാന്‍ കഴിയുന്ന ലാബ് ഇവിടെ സജ്ജമാക്കാന്‍ കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു .

 

കൊവിഡ് മഹാമാരിയുടെ ‘പീക്ക് സ്ലോ ഡൗണ്‍’ ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് കേരളത്തിലെ വിജയം.കേരളത്തിൽ കൊവിഡ് പടരാൻ അനുവദിക്കാതെ അതിന് മുൻപ് തന്നെ പ്രതിരോധം ശക്തമാക്കാൻ ആണ് ശ്രേമിച്ചത്. സർക്കാരും ജനങ്ങളും അതിന് വേണ്ടി ഉണർന്നു പ്രവർത്തിച്ചു. ഒരാൾക്ക് വന്നതോ വന്നു അയാളെ ചികിത്സിച്ചു മാറ്റാം എന്നാൽ മറ്റൊരാൾക്ക്‌ കൂടെ പകരാൻ പാടില്ല എന്നായിരുന്നു കേരളത്തിന്റെ നിലപാട് . അതുകൊണ്ട് ഒരു പരിധി വരെ മരണനിരക്ക് കുറയ്ക്കാൻ നമ്മുക്ക് കഴിഞ്ഞു. പ്രതിദിനം 20,000 രോഗികളുണ്ടാകുമെന്നായിരുന്നു വിലയിരുത്തിയത്. എന്നാല്‍ ആ ഘട്ടങ്ങളിലെല്ലാം 10,000നകം രോഗികളാക്കി കുറയ്ക്കാൻ ഈ പ്രതിരോധം കേരളത്തെ സഹായിച്ചു . ഒരിക്കല്‍ പോലും കൊവിഡ് രോഗികളുടെ എണ്ണം കൂടി ആശുപത്രി തികയാതെ വന്ന ഒരു അവസ്ഥയിലേക്ക് കേരളം പോയില്ല. ഐസിയുകളില്‍ 50 ശതമാനവും വെന്റിലേറ്ററുകളില്‍ 15 ശതമാനവും മാത്രമാണ് രോഗികളുള്ളത്. ബ്രേക്ക് ദ ചെയിനും റിവേഴ്സ് ക്വാറന്റൈനും ഫലപ്രദമായി കേരളം നടപ്പിലാക്കി. ഈ മഹാമാരി സമയത്ത് ഏറ്റവുമധികം ആളുകളുടെ ജീവന്‍ രക്ഷിച്ച സംസ്ഥാനമായി കേരളം അഭിമാനത്തോടെ തലയെടുപ്പോടെ നിന്നു. കേരളമായിരിക്കും ഏറ്റവും നല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വാക്സിന്റെ ലഭ്യതയെപ്പറ്റിയും കേന്ദ്ര സംഘവുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചു.

 

ഏഴാം തീയതി രാത്രിയാണ് കേന്ദ്രസംഘം കേരളത്തിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കത്തിന് പിന്നാലെയായിരുന്നു സന്ദര്‍ശനം. മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസ് ജോ. സെക്രട്ടറിയും കൊവിഡ്-19 നോഡല്‍ ഓഫീസറുമായ മിന്‍ഹാജ് അലാം, നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്.

 

കേരളത്തിലേക്ക് കേന്ദ്രത്തിന്റെ പ്രത്യേക മെഡിക്കല്‍ ടീമിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളില്‍ 26 ശതമാനം കേരളത്തിലാണ്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളവും സംസ്ഥാനത്ത് ഇത് 10 ശതമാനവുമാണ്. ദേശീയ ശരാശരിയുടെ അഞ്ച് മടങ്ങ് കൂടുതലാണിത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സംഘം കേരളത്തിലെത്തണമെന്നാണ് സുരേന്ദ്രന്‍ പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണെന്നും സുരേന്ദ്രന്‍ കത്തില്‍ പറഞ്ഞിരുന്നു . രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ള 20 ജില്ലകള്‍ എടുത്താല്‍ അതില്‍ 12 ഉം കേരളത്തിലാണ്. കൊവിഡ് മരണനിരക്കില്‍ ഒട്ടും കുറവില്ല എന്നും സുരേന്ദ്രന്‍ കത്തില്‍ പരാമർശിച്ചു. ഈ സാഹചര്യങ്ങള്‍ മനസിലാക്കി കേന്ദ്ര മെഡിക്കല്‍ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നായിരുന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നത്.

Most Popular

To Top