ദുബായ് : ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് രോഗം ബാധിച്ച് മരിച്ചു. സൗദി അറേബ്യയില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പന് ബെന്നിയും (53) ഷാര്‍ജയില്‍ കിളിമാനൂര്‍ ഏഴരമൂഴി സ്വദേശി ഹസ്സന് അബ്ദുള്‍ റഷീദും (59) ആണ് മരിച്ചത്.
ഇതോടെ കൊറോണ കാരണം ഗള്‍ഫില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം 63 ആയി.
