Kerala News

കണ്ടയ്‌മെന്റ് സോൺ പ്രഖ്യാപനം ഇനി പുതിയ രീതിയിൽ

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കണ്ടയ്‌ന്മെന്റ് സോണുകൾ ഇനി പുതിയ രീതിയിലാകും വേർതിരിക്കുക എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻപ് വാര്‍ഡോ, ഡിവിഷനോ അടിസ്ഥാനമാക്കിയായിരുന്നു പ്രഖ്യാപനം എന്നാൽ ഇനി മുതൽ കോവിഡ് പോസിറ്റീവായ ആളുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ ആ കോണ്ടാക്ടുകള്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തിയാകും കണ്ടയ്‌ന്മെന്റ് സോണുകൾ നിശ്ചയിക്കുക എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആ പ്രദേശത്തെ വേർതിരിച്ചു നിർത്തും.

കോവിഡ് രോഗി താമസിക്കുന്ന സ്ഥലത്തെ വാർഡിനെയാകും മാർക്ക് ചെയ്തു കണ്ടയ്‌ന്മെന്റ് സോണായി പ്രഖ്യാപിക്കുക. ഇതിനായി മാപ്പിംഗ് സംവിധാനവും ഏർപ്പെടുത്തും. ഈ പ്രദേശങ്ങളിൽ എല്ലാം തന്നെ കർശനമായി കോവിഡ് ചട്ടങ്ങളും ഏർപ്പെടുത്തും.

കണ്ടയ്‌ന്മെന്റ് സോണുകളിലെ ആളുകൾക്കു ആവശ്യസാധനങ്ങൾ വാങ്ങാൻ മാത്രമേ പുറത്തു പോകുവാൻ പാടുള്ളു, കൂടാതെ ഇതിന് സഹായമെത്തിക്കാൻ പോലീസും, പൊലീസ് വൊളന്റിയറോ എത്തിക്കും. പ്രൈമറി, സെക്കന്ററി കോണ്ടാക്ടിലുള്ളവർ എല്ലാം രോഗമുക്തർ ആയാൽ മാത്രമേ ആ പ്രദേശത്തെ കണ്ടയ്‌ന്മെന്റ് സോണിൽ നിന്നും ഒഴിവാകുകയുള്ളു. ഇതിനായി ജില്ലകളിലുള്ള ഇന്‍സിഡന്റ് കമാന്റര്‍മാരില്‍ ഒരാളായി ജില്ലാ പൊലീസ് മേധാവിയെക്കൂടി ചുമതലപ്പെടുത്തും. കൂടാതെ കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുവെന്നും ഇവർ ഉറപ്പുവരുത്തണം. കൂടാതെ എല്ലാ ദിവസവും കളക്ടർമാരുടെയും ജില്ലാ ഡി എം ഓ മാരുടെയും അവലോകന യോഗവും കാണും.

രോഗം കാരണം മരിക്കുന്നതിനേക്കാൾ ഇതാണ് നല്ലതെന്നും, സ്വല്പം പ്രയാസം അനുഭവിക്കുന്നതിൽ തെറ്റില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പർക്കമാണ് ഇപ്പോൾ പ്രധാന രോഗകാരണം. അതാണ് തടയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Most Popular

To Top