നടി അനുശ്രീ ഈ ലോക്ക്ഡൗണ്‍ കാലത്തും സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ഫോട്ടോഷൂട്ടുകളുമൊയി സജീവമാണ്. കഴിഞ്ഞ ദിവസം താരം സ്ഥിരസങ്കല്പങ്ങളെ ഉടച്ചു വാര്‍ത്തുകൊണ്ട് മോഡേണ്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ചിത്രത്തിന് വന്ന അഭിനന്ദനങ്ങള്‍ക്ക് പിന്നാലെ സദാചാരവാദികളും കടന്ന് ആക്രമിക്കാന്‍ എത്തിയിരിക്കുകയാണ്.
അവയില്‍ ഏറ്റവും രൂക്ഷം ‘സിനിമയില്‍ ചാന്‍സ് കിട്ടാത്തതുകൊണ്ടാണോ വസ്ത്രത്തിന്റ നീളം കുറച്ചത്?’ എന്നായിരുന്നു. താരം ഈ പരിഹാസത്തിന് കൊടുത്ത മറുപടി ‘കഷ്ടം’ എന്നായിരുന്നു.
സ്ത്രീകളുടെ പ്രൊഫൈലുകളില്‍ ഒളികണ്ണിട്ട് നടക്കുന്ന ഇത്തരം ‘മാന്യന്മാരോട്’ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!
