Entertainment

തരംഗം സൃഷ്ടിക്കാന്‍ ചിരഞ്ജീവിയുടെ ലൂസിഫര്‍. പൃഥ്വിരാജിന്റെ റോളില്‍ സാക്ഷാല്‍ സല്‍മാന്‍ ഖാന്‍

യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് താരരാജാവ് മോഹന്‍ലാല്‍ തകര്‍ത്താടിയ ‘ലൂസിഫര്‍’ 2019ലെ മലയാളത്തിലെ സര്‍വ്വകാല ഹിറ്റായിരുന്നു. ‘ലൂസിഫര്‍’ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മലയാളത്തില്‍ റിലീസ് ആയത്.

ചിരഞ്ജീവി അതിനു ശേഷം സെപ്തംബറില്‍ ‘സേ രാ നരസിംഹ റെഡ്ഡി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആണ് താന്‍ ‘ലൂസിഫറി’ന്റെ തെലുങ്ക് പതിപ്പില്‍ മുഖ്യവേഷത്തില്‍ എത്തുന്നുവെന്ന് പ്രഖ്യാപിച്ചത്.

തെലുങ്കില്‍ ഈ വര്‍ഷം ഏപ്രിലില്‍ പ്രഭാസ് അഭിനയിച്ച ‘സഹോ’ എന്ന ചിത്രം സംവിധാനം ചെയ്ത സുജിത്താണ് ‘ലൂസിഫര്‍’ സംവിധാനം ചെയ്യുക എന്നും പ്രഖ്യാപിച്ചു. സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ ഒരു വേഷത്തില്‍ എത്തുന്നതാണ് ഇപ്പോള്‍ ചിത്രത്തെ കുറിച്ച് വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മലയാളത്തില്‍ പൃഥ്വിരാജ് അഭിനയിച്ച സയ്യിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുക. പക്ഷെ ഈ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും പുറത്ത് വന്നിട്ടില്ല.

നേരത്തെ അല്ലു അര്‍ജുന്‍ സയ്യിദ് മസൂദായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ, അല്ലു അര്‍ജുന്‍ ചിത്രത്തില്‍ ഉണ്ടാവില്ലെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

മോഹന്‍ലാല്‍, വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, സായികുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന്‍ ഖേദേകര്‍, ശിവജി ഗുരുവായൂര്‍, ബാല, ശിവദ തുടങ്ങിയ താരനിരയെ കൂടാതെ പൃഥ്വിരാജും മലയാളം ‘ലൂസിഫറി’ല്‍ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിച്ചിരുന്നു.

അതേസമയം പൃഥ്വിരാജും മുരളി ഗോപിയും ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം ‘എംമ്പുരാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top