Kerala News

‘ഹലോ മഹാദേവന്‍. എങ്ങനെയുണ്ട് ദുബായ് ഇന്‍കാസ്, ഒ ഐ സിയുടെ കാര്യങ്ങളൊക്കെ? ഓ… 4500 കിറ്റ് വിതരണം ചെയ്തല്ലേ?’ രമേശ് ചെന്നിത്തല ഫോണിലൂടെ സംസാരിച്ച മഹാദേവന്‍ മാര്‍ച്ച് 22 മുതല്‍ കേരളത്തില്‍ ക്വാറന്റൈനില്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ചെന്നിത്തലയുടെ ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യങ്ങള്‍ ഫോണിലൂടെ ചോദിച്ചറിയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് ഈ ദൃശ്യങ്ങളിലെ പാകപ്പിഴ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
രമേശ് ചെന്നിത്തല ദുബായില്‍ ജോലി ചെയ്യുന്ന മഹാദേവന്‍ എന്ന വ്യക്തിയുമായി നടത്തിയ സംസാരമാണ് ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുന്നത്. ചെന്നിത്തല ദുബായ് ഇന്‍കാസ്, ഒ ഐ സിയുടെ കാര്യങ്ങളൊക്കെ എങ്ങനെയുണ്ട് എന്നാണ് ചോദിക്കുന്നത്. എന്നാല്‍ ഈ പറയപ്പെടുന്ന ഇന്‍കാസ് യു എ ഇ പ്രസിഡന്റായ കായംകുളം സ്വദേശി മഹാദേവന്‍ വാഴശ്ശേരില്‍ മാര്‍ച്ച് 22ന് നാട്ടിലെത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നത്.
സുധീര്‍ ഇബ്രാഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, ‘ചെന്നിത്തലയുടെ വീഡിയോയിൽ കണ്ട ഒരു കാര്യം.. 
 

“ഹലോ മഹാദേവൻ എങ്ങനെയുണ്ട് ദുബായ് ഇൻകാസ്, ഒ ഐ സി യുടെ കാര്യങ്ങളൊക്കെ , ഓ…4500 കിറ്റ് വിതരണം ചെയ്തല്ലേ ?”
സത്യകഥ…!!

ഈ പറയുന്ന ഇ൯കാസ് യുഎഇ പ്രസിഡന്റ് ആയ കായംകുളം സ്വദേശിയായ മഹാദേവന്‍ വാഴശ്ശേരിൽ എന്ന വ്യക്തി മാ൪ച്ച് 22ന് നാട്ടിലെത്തി ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കായംകുളത്തെ വീട്ടില്‍ ക്വാറന്റയിനിലാണ്..
ഇനി മഹാദേവൻ ആണോ കുമ്പിടി ചെന്നിത്തലയാണോ കുമ്പിടി എന്ന് പറയേണ്ടത്‌ ചെന്നിത്തലയുടെ പി ആർ ടീം ആണു…!!

വാൽ :- താൻ കായംകുളത്തെ വീട്ടിൽ ക്വാറന്റേനിൽ കഴിയുകയാണു എന്ന് അദ്ദേഹം തന്നെ പറയുന്ന വിഡിയോ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top