Entertainment

ബാബു ആന്‍റണിയുമായി മിണ്ടുന്നത് എളുപ്പമായിരുന്നില്ലെന്ന് ചാര്‍മിള

മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന് താരമായിരുന്നു ധനം, അങ്കിള്‍ ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല തുടങ്ങി നിരവധി സിനിമകളിലായിരുന്നു താരം പിന്നീട് അഭിന യിച്ചത്. മലയാളത്തിന് പുറമേ തമിഴിലേയ്ക്കും കടന്നിരുന്നു താരം. സിനിമയില്‍ നേടിയ വിജയം ജീവിതത്തില്‍ നേടാന്‍ താരത്തിന് സാധിച്ചില്ല. പല പാകപ്പിഴകളും താരത്തിന് സംഭവിച്ചു. ബാബു ആന്റണിയുമായുള്ള പ്രണയവും കിഷോര്‍ സത്യയുമായുള്ള വിവാഹവും വിവാഹമോചനവുമൊക്കെ പ്രേക്ഷകര്‍ക്കറിയാവുന്ന വാര്‍ത്തകളാണ്.

പിന്നീട് രാജേഷ് എന്ന എഞ്ചിനീയറെ വിവാഹം ചെയ്തിരുന്നു വെങ്കിലും അതും ഒഴിഞ്ഞു. ഇപ്പോള്‍ ഏക മകനുമായി താരം ജീവിക്കുകയാണ് ഇപ്പോള്‍. സിനിമാ ജീവിതത്തെക്കുറിച്ചും ബാബു ആന്റണിയെക്കുറിച്ചും ഒരു അഭിമുഖത്തിലാണ് താരം തുറന്ന് പറഞ്ഞത്. ജീവിതത്തില്‍ തെറ്റുപറ്റിയെന്നും സിനിമയില്‍ തനിക്ക് നല്ല സൗഹൃദങ്ങള്‍ ഉണ്ടെന്നും താരം പറഞ്ഞിരുന്നു. സുഹൃത്തുക്കള്‍ പറയുന്നത് അധികം കേള്‍ക്കാറില്ല, അതാണ് പ്രശ്നവും. ഉണ്ണിമേരി ചേച്ചി നല്ല സുഹൃത്താണ്.

നളിനി ചേച്ചിയും നല്ല സുഹൃത്താണ്. മോഹിനിയുമായും സൗഹൃദമുണ്ട്. പ്രാര്‍ത്ഥിക്കാനും പള്ളിയില്‍ പോവാനുമൊക്കെ പറയാറുണ്ട് അവര്‍. അച്ഛനും അമ്മയും പറയുന്നത് പോലും താന്‍ കേട്ടിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.

ബാബു ആന്റണിയുടെ കൂടെ കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം നന്നായി ആക്ഷന്‍ ചെയ്യും. ഡ്യൂപ്പില്ലാതെ തന്നെ ചെയ്യും. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ തനിക്ക് വലിയൊരു സങ്കടമുണ്ടെന്നും താരം പറയുന്നു. അത്ര ജോളിയായി ബാബു ആന്റണിയോട് സംസാരിക്കാന്‍ ആവില്ല. സ്റ്റൂള്‍ വേണം അങ്ങനെ സംസാരിക്കാന്‍. ഷൂട്ടിന് പോവുമ്പോള്‍ ക്യാമറ ചേട്ടനോട് ആദ്യം തന്നെ അതേക്കുറിച്ച് ചോദിക്കും.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷനൊന്നു മുണ്ടായിരുന്നില്ല. മലയാള സിനിമ താരങ്ങള്‍ ജാഡയായി രിക്കുമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ സെറ്റിലെ ത്തിയപ്പോള്‍ മോഹന്‍ലാല്‍ സാര്‍ ഭയങ്കര കൂളായിരുന്നുവെന്നും ചാര്‍മ്മിള അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Most Popular

To Top