Entertainment

‘ചെറുപ്പം മുതല്‍ക്കേ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു. അതില്‍ യാതൊരു തെറ്റും തോന്നിയിരുന്നില്ല.’ – ചാര്‍മിള

നടി ചാര്‍മിള മലയാള സിനിമയില്‍ നിറഞ്ഞു നിന്ന സൗന്ദര്യമായിരുന്നു. താരം ഒരു ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരികെ എത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ആയില്ല. ചാര്‍മിള മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത് 1991ല്‍ ധനം എന്ന ചിത്രത്തിലൂടെ ആയിരുന്നു. അതിലെ നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു.

അങ്കിള്‍ ബണ്ണ്, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടല്‍ രാജധാനി എന്നീ ചിത്രങ്ങളുമായി 2005 വരെ ചാര്‍മിള വെള്ളിത്തിരയില്‍ സജീവമായിരുന്നു. അവര്‍ 2014ല്‍ വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ അമ്മവേഷത്തില്‍ എത്തിയിരുന്നു. ചാര്‍മിള അഭിനയിക്കാന്‍ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് അടുത്തിടെ തുറന്നു പറഞ്ഞത് ആരാധകരെ വളരെ അധികം ഞെട്ടിച്ചിരുന്നു. താരം കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലായിരുന്നു. അവരെ സഹായിക്കാന്‍ ആരും എത്തിയില്ല എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ഇപ്പോളും ചാര്‍മിള മദ്യപാനിയാണെന്ന പ്രചരണം ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നുണ്ട്‌. സാമൂഹിക മാധ്യമങ്ങളില്‍ അതിനെ കുറിച്ച് താരം പറഞ്ഞത് വീണ്ടും വൈറല്‍ ആവുകയാണ്.

ചാര്‍മിളയുടെ വാക്കുകളിലേക്ക്, ‘ഞാന്‍ നല്ലൊരു ക്രിസ്ത്യാനിയാണ്. ചെറുപ്പം മുതല്‍ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു. അതില്‍ യാതൊരു തെറ്റും തോന്നിയിരുന്നില്ല.

അടിവാരം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആയിരുന്നു അദ്ദേഹം എന്നില്‍ നിന്നും അകന്നത്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിനെ കുറിച്ച് ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ ബ്രാണ്ടി കഴിച്ചിരുന്നു. അക്കാലത്ത് എങ്ങനെ എങ്കിലും മരിക്കണം എന്ന ആഗ്രഹത്താല്‍ ഉറക്കഗുളിക ധാരാളം ഉപയോഗിച്ചിരുന്നു. എന്റെ അവസ്ഥയില്‍ അച്ഛന്‍ ഒരുപാട് ദുഃഖിച്ചു. സങ്കടങ്ങള്‍ മറക്കാന്‍ ഞാന്‍ വിവാഹിതയായെങ്കിലും ആ ബന്ധം അധികകാലം നീണ്ടു നിന്നില്ല.

പിന്നീടാണ് രണ്ടാമതായി രാജേഷ് എന്ന ചെറുപ്പക്കാരനെ വിവാഹം കഴിച്ചത്. എന്റെ മകന്‍ അഡോണിസ് ജൂഡ് ജനിച്ചതോടെ എന്റെ ജീവിതം ആകെ മാറിമറിഞ്ഞു. രാജേഷുമായി വേര്‍പിരിഞ്ഞ ശേഷം എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.
ഏറെ ദിവസത്തെ അലച്ചിലിന് ഒടുവില്‍ ഒരു ചെറിയ വാടക വീട് ഒപ്പിച്ചു. തമിഴ്നാട്ടില്‍ ഒരു ചെറിയ തെരുവിലാണ് വീട്. ഹാളില്‍ പായ വിരിച്ചാണ് കിടപ്പ്. നടി എന്ന് പറഞ്ഞപ്പോള്‍ വീടുടമയ്ക്ക് വിശ്വാസം വരുന്നില്ല. എന്നെ കാണാന്‍ ഓരോരുത്തര്‍ വരുമ്പോള്‍ അദ്ദേഹത്തിന് സംശയമാണ്.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top