Kerala News

ചാനൽ റേറ്റിംഗിൽ ഏഷ്യാനെറ്റിന് വെല്ലുവിളിയുയർത്തി ട്വന്റി ഫോർ

പുതിയ ചാനൽ റേറ്റിംഗ് പുറത്തുവരുമ്പോൾ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ്‌ തന്നെ. രണ്ടാഴ്ച മുന്നെയാണ് സി പി ഐ എം നേതാക്കൾ ഏഷ്യാനെറ്റിൽ ചാനൽ ചർച്ച ബഹിഷ്കരിച്ചത്. അതിന് പിന്നാലെ വന്ന റേറ്റിംഗ് ആണിത്. തൊട്ടു പിന്നാലെ തന്നെ ട്വന്റി ഫോറും ഉണ്ട്.

ലോക്ക് ഡൗൺ സമയത്ത് ജൂൺ മുതൽ ഏറ്റവും കൂടുതൽ യുവപ്രേക്ഷകർ ഏറ്റവും കൂടുതൽ കണ്ടത് ട്വന്റി ഫോർ ആണ്. അതിനാൽ ഈ വിഭാഗത്തിൽ ഏഷ്യാനെറ്റിനെ പിന്തള്ളി ട്വന്റി ഫോർ മുന്നിൽ എത്തിയിരുന്നു. പിന്നീട് അങ്ങോട്ട്‌ കടുത്ത വെല്ലുവിളി തന്നെ രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോർ ഏഷ്യാനെറ്റിന് ഉയർത്തിയത്. എന്നാൽ ആ ആധിപത്യം നിലനിർത്താൻ ട്വന്റി ഫോറിന് കഴിഞ്ഞില്ല

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ(ബാര്‍ക്) യുടെ ജൂലൈ 1 മുതൽ 7 വരെയുള്ള കണക്കുകൾ പ്രകാരം
റേറ്റിംഗില്‍ 72,103 ഇംപ്രഷനുമായി ഏഷ്യാനെറ്റ് ന്യൂസും തൊട്ടുപിന്നില്‍ 55,603 ഇംപ്രഷനുമായി 24 ന്യൂസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

സി പി എം ബഹിഷ്കരണം ഏഷ്യാനെറ്റിനെ കാര്യമായി ബാധിച്ചിട്ടില്ല എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മൂന്നാം സ്ഥാനത്ത് മനോരമയും നാലാം സ്ഥാനം ജനം ടീവിയo സ്വന്തമാക്കി

Most Popular

To Top