International News

യു എ ഇയെ പറ്റിച്ച് 20,250 കോടി തട്ടിയെടുത്ത് മലയാളി. പാലക്കാടുകാരന്‍ പ്രശാന്ത് മാങ്ങാട്ട് പ്രതി

മലയാളിയും പാലക്കാട്ടുകാരനുമായ പ്രശാന്ത് മാങ്ങാട്ടിന് എതിരെ യു എ ഇ ബാങ്കിനെ കബളിപ്പിച്ച് 20,250 കോടിയോളം രൂപയുടെ ലോണ്‍ തട്ടിപ്പും വിശ്വാസ വഞ്ചനയും നടത്തിയതിനു കേസ്. പ്രശാന്ത് മാങ്ങാട്ട് ദുബൈയില്‍ ബാങ്ക് അധികൃതര്‍ നല്‍കിയ കേസിനെ തുടര്‍ന്ന് ഇപ്പോള്‍ ഒളിവിലാണ്.

പ്രശാന്ത് മാങ്ങാട്ടിനെ കുരുക്കിയത് ഡോ. ബി ആര്‍ ഷെട്ടിയുടെ ദുബൈയിലെ എന്‍ എം സി ആശംപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ ബാങ്ക് ലോണ്‍ തിരിമറിയാണ്. പ്രശാന്ത് ബി ആര്‍ ഷെട്ടിയുടെ വ്യാജ ഒപ്പുകളും മറ്റും ഇട്ട് അനവധി ലോണുകള്‍ ദുബൈയിലെ ബാങ്കുകളില്‍ നിന്നും തിരിമറി നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹം ഇത്തരത്തില്‍ 2.7 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ (ഏതാണ്ട് 20,250 കോടി ഇന്ത്യന്‍ രൂപ) തിരിമറിയും തട്ടിപ്പുമാണ് നടത്തിയത്.

എന്‍ എം സി ആശുപത്രിയുടെ സി ഇ ഒ ആയിരുന്നു പ്രശാന്ത് മാങ്ങാട്ട്. പ്രശാന്ത് ഈ സ്ഥാനം വഹിച്ചിരുന്നപ്പോഴാണ് തട്ടിപ്പ് നടന്നത്. മലയാളികള്‍ അടക്കം 20,000ത്തോളം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനം കൂടിയാണ് മലയാളി കൂടിയായ ഒരാളുടെ തട്ടിപ്പില്‍ തകര്‍ന്നത്. പ്രശാന്തിന്റെ സഹോദരനെയും ദുബൈ പോലീസ് തിരയുകയാണ്. യു എ ഇ എക്സ്ചേഞ്ചിന്റെ സി ഇ ഒ ആയിരുന്ന അദ്ദേഹവും കോടികളുടെ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടതായി പരാതിയുണ്ട്. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ഒളിവിലാണ്. ദുബൈ പോലീസിന്റെ പരാതിയില്‍ ചേര്‍ത്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ചതി, വഞ്ചന, ബാങ്ക് ലോണ്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചു എടുത്തു തുടങ്ങിയവയാണ്.

ഇവര്‍ ഡോ. ബി ആര്‍ ഷെട്ടിയുടെ ബിസിനസ്സ് സാമ്രാജ്യമായ യു എ ഇയിലെ എന്‍ എം സി ആശുപത്രിയുടെ ആവശ്യത്തിനായി എടുത്ത വന്‍ ബാങ്ക് വായ്പകള്‍ ദുരുപയോഗം ചെയ്തു. 80 വയസ്സ് കഴിഞ്ഞ ഷെട്ടി ഇപ്പോള്‍ പറയുന്നത് താന്‍ കൊടുക്കാതെ തന്റെ കള്ള ഒപ്പിട്ട് ഇവര്‍ ബാങ്ക് ലോണുകളും റിയല്‍ എസ്റ്റേറ്റ് കച്ചവടവും നടത്തി എന്നാണ്.

ഷെട്ടി പറയുന്നത് കൂടെ നിന്നവര്‍ ചതിച്ചു എന്നാണ്. ഒരു ചീട്ടുകൊട്ടാരം പോലെ 40 കൊല്ലം കൊണ്ട് ഷെട്ടി പടുത്തുയര്‍ത്തിയ കൂറ്റന്‍ ബിസിനസ്സ് സാമ്രാജ്യം തകല്ര്‍ന്നു പോയി. ഒരു മലയാളി ആദ്യമായാണ് ഇത്ര വലിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ വിദേശത്ത് പ്രതിയാകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top