തിരുവനന്തപുരം : ഏപ്രില്‍ ഏഴ് മുതല്‍ കാനറ ബാങ്ക് പ്രഖ്യാപിച്ച പലിശ നിരക്ക് ഇളവ് പ്രാബല്യത്തില്‍ വന്നു. വായ്പകളുടെയെല്ലൊം എം സി എല്‍ ആര് നിരക്ക് ബാങ്ക് വെട്ടി കുറച്ചു.
ഒരു വര്‍ഷം കാലയളവുള്ള വായ്പകളുടെ പലിശ നിരക്ക് 0.35 ശതമാനവും, ആറു മാസം കാലയളവുള്ള വായ്പകളുടേ പലിശ നിരക്ക് 0.3 ശതമാനവും, മൂന്ന് മാസം കാലയളവുള്ള വായ്പകഴുടെ പലിശ നിരക്ക് 0.2 ശതമാനവും, ഒരു മാസം കാലയളവുള്ള വായ്പകളുടെ പലിശ നിരക്ക് 0.15 ശതമാനവുമാണ് കുറച്ചത്.
ഈ മാറ്റം കാരണം എല്ലാ എം സി എല്‍ ആര് അധിഷ്ഠിത വായ്പകളുടേയും പുതിയ പലിശ നിരക്ക് 7.5 ശതമാനത്തിനും 7.85 ശതമാനത്തിനും ഇടയിലാകും. റിപ്പോ വായ്പകളുടെ പലിശ നിരക്ക് 8.05 ശതമാനത്തില്‍ നിന്ന് 7.3 ശതമാനമായി വെട്ടിക്കുറച്ചു.
