Entertainment

ശാലീന സുന്ദരിയായ ശ്യാമിലി ഗ്ലാമറസ് ലുക്കിൽ, ആരാധകരെ ഞെട്ടിച്ച് പുതിയ മേക്കോവർ

ശാലിനിയും ശ്യാമിലിയും ഇന്നും പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. ബാല്യത്തില്‍ തന്നെ സിനിമയിലെത്തിയ ഇവര്‍ പിന്നീട് നായികമാരായി. തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇഷ്ടതാരവും ശാലിനിയുടെ സഹോദരിയുമായ ശ്യാമിലിയുടെ പുതിയ ലുക്ക് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

ശാലീന സുന്ദരിയായി കണ്ട താരം കിടിലന്‍ ലുക്കിലാണ് എത്തിയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ ഞ്ഞെട്ടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെയാണ് പുറത്ത് വിട്ടത്.

ഈ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്ത് ഷെയര്‍ ചെയ്തതോടെ വീണ്ടും ശ്യാമിലി തരംഗമാകുകയാണ്.

ഒരു ഇടവേളയ്ക്ക് ശേഷം താരം സിനിമയില്‍ സജീവമാകുന്നതിന്റെ സൂചനയാണോ ഇതെന്ന് പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്.

നടിയുടെ ആദ്യസിനിമയായ മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഹരികൃഷ്ണന്‍സില്‍’ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സഹോദരി വേഷത്തിലും ശ്യാമിലി എത്തിയിരുന്നു.

Most Popular

To Top