ഒരു നാടിനെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്ലാക്ക്മാന് പോലീസ് പിടിയിലായി. അറസ്റ്റിലായത് തലശ്ശേരി സ്വദേശി അജ്മല്‍ ആണ്. അജ്മല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടുകാരുടെ പേടിസ്വപ്നം ആയിരുന്നു. അജ്മലിന്റെ ഇഷ്ടവിനോദം സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ്. അജ്മലിനെ കസബ പോലീസാണ് അറസ്റ്റ് ചെയ്തത്. ‘ബ്ലാക്ക്മാന്’ നഗരത്തിലെ പതിനെട്ട് ഇടങ്ങളില്‍ രാത്രികാലങ്ങളില്‍ എത്തി വീടുകളുടെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വെച്ചു കടന്നുകളയുകയും ചെയ്തത് താനാണെന്ന് സമ്മതിച്ചിട്ടുണ്ട്.
നാട്ടുകാര്‍ ഓടിച്ചാല്‍ അജ്മല്‍ കല്ലെടുത്ത് എറിഞ്ഞാണ് കടന്നു കളയുന്നത് എന്ന് പോലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്തത് സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ്. അജ്മലിന്റെ പ്രധാന വിനോദം വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലും വിവസ്ത്രനായി എത്തി സ്ത്രീകളോട് അതിക്രമം കാണിക്കുകയും പീഢിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്. ആ ഇഷ്ടവിനോദത്തിന് അങ്ങനെയൊരു തീരുമാനമായി.
പോലീസ് ഇന്നലെ രാത്രി കല്ലായി റോഡിലെ ഒരു വീട്ടില്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. പ്രതിയെ പുലര്‍ച്ചെ നഗരത്തിലെ ഒരു ഷോപ്പിങ്ങ് കോംപ്ലെക്സ് പരിസരത്തുവെച്ചാണ് പിടികൂടിയത്. 25 മൊബൈല്‍ ഫോണുകളും സ്വര്‍ണ്ണാഭരണങ്ങളും പ്രതിയുടെ കൈയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടിയത് കസബ സി ഐ ബിനു തോമസ്, എസ് ഐ സിജിത്ത് എന്നിവര്‍ അടങ്ങുന്ന സംഘമാണ്.
