Entertainment

ലാലേട്ടന് ജന്മദിനാശംസകള്‍ നേര്‍ന്ന് ബിഗ്ഗ് ബോസ്സ് സീസണ്‍ വണ്‍ കുടുംബാംഗങ്ങള്‍

ഇന്നലെ രാത്രി മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ മോഹന്‍ലാലിനോടുള്ള ജന്മദിനാശംസകള്‍ വന്നുകൊണ്ടേ ഇരിക്കുകയാണ്. ഈ ലോക്ക്ഡൗണ്‍ കാലത്തും മലയാളക്കരയുടെ നടനവിസ്മയത്തിന്റെ അറുപതാം ജന്മദിനം ആരാധകര്‍ മറന്നിട്ടില്ല. അത്ര പ്രാണനോട് ചേര്‍ന്നതാണ് അവരുടെ ലാലേട്ടനോടുള്ള സ്നേഹവും ആരാധനയും.

ഇപ്പോള്‍ ബിഗ്ഗ്ബോസ്സ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥികളായ അര്‍ച്ചന സുശീലനും, സാബുമോന്‍ അബ്ദുസമദും, ദീപനും ദിയ സനയും വീഡിയോയിലൂടെ ലാലേട്ടന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുകയാണ്.

ഈ ലോക്ക്ഡൗണ്‍ കാലത്ത് ലാലേട്ടന് സുഖമാണെന്ന് പ്രതീക്ഷിക്കുന്നു എന്ന് അര്‍ച്ചന പറഞ്ഞു.

സാബുമോന്‍ വലിയ പാടാണെന്ന് പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ഒന്ന് ഞെട്ടി. ആശംസകള്‍ പറയുമ്പോള്‍ വലിയ പാടാണെന്ന് പറഞ്ഞാല്‍ ആരായാലും ഞെട്ടുമല്ലോ.. ലോക്ക്ഡൗണ്‍ വലിയ പാടാണെന്ന് സാബുമോന്‍ തിരുത്തി. എല്ലാവര്‍ക്കും ബുദ്ധിമുട്ടാണെന്ന് അര്‍ച്ചനയും അംഗീകരിച്ചു.

ഇന്ത്യന്‍ സിനിമയുടെ നടനവിസ്മയത്തിന് ഈ ആരോഗ്യവും ചുറുചുറുക്കും എന്നും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി ദീപന്‍ അറിയിച്ചു.

സര്‍ക്കാരിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഒപ്പം ലാലേട്ടനും സജീവമാണ് എന്ന് അറിഞ്ഞതില്‍ സന്തോഷമെന്ന് ദിയ പറഞ്ഞു.

ഞങ്ങള്‍ മാസ്ക്കും ഗ്ലൗസുമൊക്കെ ഇട്ട് വീട്ടിലോട് വന്നോട്ടെയെന്നും അവർ ചോദിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top