Entertainment

ഐശ്വര്യ റായ് യുടെ മുഖചായ ഉള്ള പെൺകുട്ടി ;പക്ഷെ വികാരങ്ങൾക്ക് അടിമപ്പെട്ടു പോയിരിക്കയാണ്

ബിഗ് ബോസിൽ തിളങ്ങി നിൽക്കുന്ന പാവം കുട്ടി സൂര്യ ആർ മേനോൻ എല്ലാരുടെയും പ്രിയങ്കരി ആയി മാറി കഴിഞ്ഞു . ഐശ്വര്യ റായ് യുടെ മുഖചായ ഉള്ള പെൺകുട്ടി എന്നാണ് സൂര്യയെ ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ ഡിജെ കൂടി ആണ് സൂര്യ. ആളുകൾ ഏറെ പ്രതീക്ഷയോടെ സ്വീകരിച്ച താരം പക്ഷെ വികാരങ്ങൾക്ക് അടിമപ്പെട്ടു പോയിരിക്കയാണ്‌.പെട്ടന്ന് കരയുന്ന ഒരാൾ ആണ് സൂര്യ.

കൂടെയുളളവരെല്ലാം ഉയർന്നു വരാൻ ഉപദേശം നൽകുമ്പോഴും ചില ഓർമകളിൽ തളർന്നു പോകുന്നു സൂര്യ. ആർജെ ഫിറോസിനോടും സൂര്യ പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്ന ലക്ഷ്മിയിൽ നിന്നും നോബിയിൽ നിന്നുമുള്ള പെരുമാറ്റത്ത കുറിച്ച് സൂര്യ ഫിറോസിനോട് പറഞ്ഞത്. തനിക്ക് മറ്റുള്ളവരെ പോലെ തമാശയും മറ്റും പറയാൻ അറിയില്ലെന്നും എല്ലാവരേയും പിന്തുണച്ച് നിൽക്കുന്ന ഒരാളാണ്. ഇവരെ കണ്ടിട്ട് ഞാനും പെരുമാറാൻ തുടങ്ങിയാൽ ഫേക്ക് ആണെന്ന് എല്ലാവർക്കും തോന്നുമെന്നും സൂര്യ പറഞ്ഞു, മറ്റുള്ളവരെ വച്ചു നോക്കുമ്പോൾ ഞാൻ താഴുന്നു പോകുമെന്ന് ഭയം ഉണ്ടെന്നും സൂര്യ പറയുന്നു.

ബിഗ് ബോസ് മത്സരത്തെ കുറിച്ച് കൃത്യമായി ഉപദേശം നൽകി മനസിലാക്കി കൊടുക്കുകയായിരുന്നു ഫിറോസ് ചെയ്തത്. എല്ലാവരും മത്സരിക്കാനായിട്ടാണ് ഇവിടെ എത്തിയതെന്നും രണ്ട് ദിവസം കഴിയുമ്പോൾ എല്ലാവരുടേയും യഥാർഥമുഖം പുറത്തു വരുമെന്നും ഫിറോസ് പറയുന്നു. പിന്നീട് സായി വിഷ്ണുവിനോട് കരഞ്ഞതിനെ കുറിച്ച് സംസാരിച്ചിരുന്നു.

 

തന്റെ ജീവിതത്തിൽ നേരിട്ട വലിയ ഒരു ജീവിതാനുഭവത്തെ കുറിച്ച് സൂര്യ അഡോണിയോട് പറഞ്ഞു. തനിക്ക് ഓർമ്മ നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നു എന്നും ഇപ്പോഴും ഒരു കാലഘട്ടം തനിക്ക് ഓർമ ഇല്ല എന്നും തുറന്നു പറഞ്ഞു. അസുഖ ശേഷം സംസാരിക്കുമ്പോ വിക്ക് പ്രശ്നങ്ങൾ ഉള്ളത് അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും വരെ ഉണ്ടാക്കിയെന്നും സൂര്യ പറഞ്ഞു.

Most Popular

To Top