Entertainment

‘ആരെയും അമിതമായി വിശ്വസിക്കരുത്. അമിതമായി ഇമോഷണലാവരുത്. ക്ഷമ വേണം. ഇതൊക്കെയാണ് ബിഗ്ഗ് ബോസ്സ് പഠിപ്പിച്ച പാഠങ്ങള്‍’ – അലക്സാന്‍ഡ്ര

ശക്തമായ ജനപിന്തുണ നേടുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെ ആയിരുന്നു ബിഗ്ഗ് ബോസ്സ് മലയാളം എന്ന റിയാലിറ്റി ഷോ. ഷോവിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തവരില്‍ മിക്കവരും പ്രശസ്തരും മുമ്പുതന്നെ പ്രേക്ഷകപിന്തുണ ഉള്ളവരും ആയിരുന്നു. എങ്കിലും ചിലര്‍ അത്ര പ്രശസ്തരായിരുന്നില്ല. അവയില്‍ ഒരാളായിരുന്നു അലക്സാണ്ട്ര.

ഹൗസിലെ സാന്‍ഡ്ര സുജോ ബന്ധം നിരവധി ചര്‍ച്ചകള്‍ക്ക് കാരണമായി. കണ്ണസുഖം വന്ന് അലക്സാന്‍ഡ്രയും സുജോവും ഹൗസില്‍ നിന്ന് ഒരു ഇടവേള എടുത്തിട്ട് തിരികെ എത്തിയതിനു ശേഷം രണ്ടുപേരും വലിയ അടുപ്പമൊന്നും കാണിച്ചില്ല. അതും ഒരു ചര്‍ച്ചാവിഷയം ആയിരുന്നു. ബിഗ്ഗ് ബോസ്സ് അപ്രതീക്ഷിതമായി നിര്‍ത്തിയപ്പോള്‍ മത്സരാര്‍ത്ഥികളുടെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്കും ആരാധകവൃന്ദങ്ങള്‍ക്കും താത്പര്യം ഏറെയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അലക്സാന്‍ഡ്ര ഹൗസിലെ വിശേഷങ്ങള്‍ പങ്കുവെച്ചു.

‘ആരെയും അമിതമായി വിശ്വസിക്കരുത്. അമിതമായി ഇമോഷണലാവരുത്. ക്ഷമ വേണം.’ബിഗ്ഗ് ബോസ്സില്‍ നിന്ന് താന്‍ പഠിച്ച പാഠങ്ങള്‍ അലക്സാണ്ട്ര പറഞ്ഞു.

‘സുജോയുമായുള്ള സംസാരത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രേക്ഷകര്‍ കണ്ടത്. ജെനുവിനായി തന്നെ നില്‍ക്കാമെന്ന് പറഞ്ഞായിരുന്നു ഞങ്ങള്‍ സംഭാഷണം അവസാനിപ്പിച്ചത്. എന്നാല്‍ അതൊന്നും പ്രേക്ഷകര്‍ കണ്ടിരുന്നില്ല. സുജോയുമായി പെരുമാറിയത് നല്ല രീതിയിലാണ്. പവന്‍ വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അതിന് ശേഷമാണ് കണ്ണിന് അസുഖം ബാധിച്ച് ഞങ്ങള്‍ പുറത്തേയ്ക്ക് പോയതും.

ഷോയുടെ പകുതിയ്ക്ക് വെച്ചുള്ള ആ പോക്ക് ശരിക്കും നിര്‍ഭാഗ്യകരമായിരുന്നു. എന്നാല്‍ അതേ സമയം തന്നെ അതൊരു അനുഗ്രഹം കൂടിയായിരുന്നു. പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കിയത് അപ്പോഴാണ്. ലവ് ട്രാക്കിലൂടെയാണ് ഞാന്‍ നീങ്ങുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളെ കുറിച്ച് അപ്പോഴാണ് അറിഞ്ഞത്. സുജോ തന്നെ പ്രൊപ്പോസ് ചെയ്യുന്ന രംഗമാണ് എന്നും ഓര്‍ത്തിരിക്കുന്നത്. നല്ല ഒരു അനുഭവമായിരുന്നു അത്. തമാശയ്ക്കായിട്ടാവും സുജോ അങ്ങനെ ചെയ്തത്. എന്നാല്‍ എനിക്കത് ഫീലായിരുന്നു. ആദ്യമായിട്ടാണ് എന്നെ ഒരാള്‍ പ്രൊപ്പോസ് ചെയ്തത്. അവന്റെ പ്രൊപ്പോസല്‍ എനിക്ക് ഇഷ്ടമായിരുന്നുവെന്നും താരം പറയുന്നു.

അവതാരകനെന്ന നിലയില്‍ മോഹന്‍ലാല്‍ മികച്ചതാണ്. വാരാന്ത്യ എപ്പിസോഡിനായി അദ്ദേഹം വരുമ്പോഴായിരുന്നു ഞങ്ങള്‍ക്ക് പേടി. ബിഗ്ഗ് ബോസ്സിനെയല്ല ലാലേട്ടനെയായിരുന്നു ഞങ്ങള്‍ പേടിച്ചിരുന്നത്. ബിഗ്ഗ് ബോസ്സ് പരിപാടി അവസാനിപ്പിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. അത് കേട്ട് ഞാന്‍ കരഞ്ഞിരുന്നു. ആ വീടും എല്ലാവരെയും മിസ്സ് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചായിരുന്നു സങ്കടപ്പെട്ടത്.’ സാന്‍ഡ്ര മനസ്സുതുറന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top