Entertainment

‘ഇനിയും ഞങ്ങള്‍ക്ക് ഇത് സഹിക്കാന്‍ ആകില്ല. വീണ്ടും അയാള്‍ ഇത് തുടര്‍ന്നാല്‍ അതിന്റെ ഫലം തീര്‍ച്ചയായും അനുഭവിക്കും.’ – ഭാവന

ഭാവന മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ്. താരം ഒരു കാലത്ത് മലയാള സിനിമയുടെ നിറസാന്നിധ്യം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാവന മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2018ല്‍ താരം നീണ്ട കാലത്തെ പ്രണയത്തിനു ശേഷം കന്നട സിനിമ പ്രൊഡ്യൂസര്‍ നവീനുമായി വിവാഹിതയായി. വിവാഹത്തിന് ശേഷം ഭാവനയുടെ താമസം നവീനിനൊപ്പം ബാംഗ്ലൂരിലാണ്.

താരം തന്റെ വീട്ടുവിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്ക് ഒപ്പം പങ്കുവെയ്ക്കുന്നത് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ്. താരത്തിന് സാമൂഹിക മാധ്യമങ്ങളില്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് സ്വന്തമായി അക്കൗണ്ട് ഉള്ളത്. ഇപ്പോഴിതാ ഭാവന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു വ്യാജനെ തുറന്നു കാട്ടിയിരിക്കുകയാണ്. താരം ഇത് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിലൂടെയാണ് പങ്കുവെച്ചത്.

സ്റ്റോറിയില്‍ ഭാവന കുറിച്ചത് ഇങ്ങനെ: ‘ഹായ്. ഞാന്‍ ഫേസ്ബുക്കില്‍ ഇല്ല. ഞാന്‍ ആണെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ അക്കൗണ്ടിന്റെ ചിത്രമാണ് ഇത്. ലിങ്കിനായി മുകളിലേക്ക് സ്വൈപ്പ് ചെയ്യുക. ഈ പേജ് റിപ്പോര്‍ട്ട് ചെയ്യുക.’

ഇതിന് മുമ്പും താരത്തിന്റെ പേരില്‍ നിരവധി വ്യാജപേജുകള്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് എതിരെ ഭാവനയുടെ സഹോദരന്‍ രാജേഷ് മേനോനും പോസ്റ്റ് ഇട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, ‘പലവട്ടം പലതരത്തില്‍ അവരോട് പറഞ്ഞു നോക്കി. വേണ്ടി വന്നാല്‍ നിയമനടപടി സ്വീകരിക്കും.’

താരം അവസാനമായി മലയാളത്തില്‍ അഭിനയിച്ചത് ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലാ’ണ്. താരം ഇപ്പോഴും കന്നഡ സിനിമ ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. ഭാവനയുടെ ആരാധകര്‍ മലയാളത്തില്‍ ഉടന്‍ തന്നെ താരം ഒരു പുതിയ സിനിമ ചെയ്യുന്നതും കാത്തിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top