Entertainment

രണ്ട് കല്ല്യാണം കഴിച്ചതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? ബഷീര്‍ ബാഷി വെളിപ്പെടുത്തുന്നു

മലയാളത്തില്‍ പ്രേക്ഷകപ്രീതി ഒരുപാട് നേടിയ റിയാലിറ്റി ഷോ ബിഗ്ഗ്ബോസ്സിന്റെ സീസണ്‍ വണ്ണിലൂടെ പ്രശസ്തനായ ബഷീര്‍ ബാഷിയെ ആരും അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. ബഷീര്‍ ഇപ്പോള്‍ താന്‍ എന്തിന് രണ്ട് നിക്കാഹ് കഴിച്ചു എന്നതിനെ കുറിച്ചും അതിനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്.

ബഷീര്‍ ബാഷി പറഞ്ഞത് ഇങ്ങനെ : ‘എന്റെ ആദ്യ ഭാര്യ സുഹാനയുടെ പൂര്‍ണ്ണസമ്മതത്തോടെയാണ് രണ്ടാമതും നിക്കാഹ് കഴിച്ചത്.’

ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ് ബഷീറിന്റെ രണ്ടാമത്തെ ബീവി മഷൂറ. യുട്യൂബിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും സജീവയായ മഷൂറ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രത്തിന് പതിവുപോലെ ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നു. മോഡേണ്‍ വേഷത്തില്‍ വാച്ചില്‍ നോക്കി നില്‍ക്കുന്ന ചിത്രത്തിന് താഴെ ‘റമദാന്‍ മാസത്തില്‍ ഇങ്ങനെയുള്ള ചിത്രങ്ങള്‍ വേണോ?’ എന്നാണ് ആരാധകരുടെ ചോദ്യം. വേറെ ഒരു കൂട്ടരിട്ട കമെന്റ് ‘സൗന്ദര്യം കണ്ടാല്‍ പ്രായം തോന്നിക്കില്ല’ എന്നാണ്.

കമെന്റില്‍ ‘നീ അനുഭവിക്കും. ഈ ഗ്ലാമര്‍ എല്ലാം പോകാന്‍ നിമിഷനേരം മതി’യെന്നും ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ബഷീര്‍ പറയുന്നത് ‘എന്റെ രണ്ട് ഭാര്യമാരും വളരെ ഐക്യത്തോടെയാണ് കഴിയുന്നത്. ജീവിതത്തില്‍ ഇപ്പോള്‍ സന്തോഷമാണ് ഉള്ളത്’ എന്നാണ്.

ഇതേ ബഷീറിനോട് ഷോയ്ക്കിടെ ഒരു മത്സരാര്‍ത്ഥി ‘സുഹാനയ്ക്കും അങ്ങനെ വേറെ ഒരു വിവാഹം കഴിക്കാന്‍ തോന്നിയാല്‍ എന്തായിരിക്കും പ്രതികരണം?’ എന്ന് ചോദിച്ചപ്പോള്‍ ‘ഈ ബന്ധം അവസാനിപ്പിച്ചിട്ട് മതി അത്’ എന്നായിരുന്നു മറുപടി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top