Entertainment

ആ സംവിധായകന്‍റെ കരണത്ത് അടിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി ഭാമ

ലോഹിതദാസ് ഒരുക്കിയ ‘നിവേദ്യത്തി’ലൂടെ വെള്ളിത്തിരയില്‍ എത്തി പ്രേക്ഷകമനസ്സ് കീഴടക്കിയ നടിയാണ് ഭാമ. ശാന്തതയും ക്ഷമയും നിറഞ്ഞ സ്വഭാവത്തിലൂടെ മലയാള തനിമ കാത്തു സൂക്ഷിക്കുന്ന താരത്തിന് ഒരുപാട് ആരാധകര്‍ ഉണ്ട്.

അടുത്തിടെ ചലച്ചിത്ര രംഗത്ത് ചര്‍ച്ചാവിഷയം ആയത് ഭാമ ഒരു സംവിധായകന്‍റെ കരണത്തടിച്ച സംഭവമാണ്. ഭാമയെ അടുത്ത് അറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ കാര്യം ഉള്‍ക്കൊള്ളുന്നത്. ആരോപണങ്ങള്‍ക്ക് ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.

ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍, പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിങ്ങ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്‍റെ കരണത്തടിച്ചു എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇത് ഭാമ നിഷേധിച്ചു.

ഒരു കന്നട സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം. ഷിംലയില്‍ എത്തിയ താരം നടക്കാന്‍ ഇറങ്ങി. അതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്ന് ഭാമ പറഞ്ഞു. ഉടനെ ‘എന്താടാ കാണിച്ചത്?’ എന്ന് ചോദിച്ച് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം താന്‍ ബഹളവും വെച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി.

അല്ലാതെ സംവിധായകന്‍ തന്നോട് മോശമായി പെരുമാറുകയോ, താന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല എന്ന് ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലം ആയതിനാല്‍ സംഭവിച്ചുപോയ ഒരു തെറ്റ് ആയിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ഈ കഴിഞ്ഞ ജനുവരിയില്‍ ഭാമ വിവാഹിതയായി. ദുബായിലെ ബിസിനസ്സുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിച്ചത്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയാണ് അരുണ്‍. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹം ആണെങ്കിലും ഇപ്പോള്‍ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും, വിവാഹം ഉറപ്പിച്ചതിന് ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു.

Most Popular

To Top