Entertainment

“ഒരു ഓള്‍ ദി ബെസ്റ്റ് പോലുള്ള ഒന്നും അവന്‍ പറഞ്ഞില്ല. ആശംസകള്‍ പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല” മകന്റെ സ്വഭാവത്തെ കുറിച്ച് ബിഗ്‌ബോസിൽ തുറന്ന് പറഞ്ഞു ഭാഗ്യ ലക്ഷ്മി.

ബിഗ് ബോസിലെ ശക്തമായ ഒരു മത്സരർഥി ആണ് ഭാഗ്യലക്ഷ്മി. ബിഗ്‌ബോസിൽ എല്ലാരും മനസ്സ് തുറക്കുന്നത് ഭാഗ്യലക്ഷ്മിയോട് ആണ്. കുറച്ച് വിവാദ വാർത്തകളിൽ പെട്ടത് കൊണ്ട് തന്നെ അവരുടെ ഓരോ വാക്കുകളും ശ്രെദ്ധയോട് ആണ് ആളുകൾ കേൾക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ അറിഞ്ഞിട്ട് വേണം വടിയെടുക്കണോ വാളെടുക്കണോ എന്ന് തീരുമാനിക്കാനെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.


ഇപ്പോൾ മകനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ചർച്ച ആകുന്നത്.

വാക്കുകൾ ഇങ്ങനെ…”മൂത്ത മകന്‍ വീട്ടിലില്ല
ഞാന്‍ ബിഗ് ബോസിലേക്ക് വരുമ്പോള്‍ എന്റെ മൂത്ത മകന്‍ വീട്ടിലില്ലായിരുന്നു. ഇളയവനുണ്ടായിരുന്നു. അവര്‍ എന്നെ വിമാനത്താവളത്തില്‍ കൊണ്ടു വിട്ടു. പിന്നെ ഇങ്ങോട്ട് പോരുകയായിരുന്നു. മൂത്തയാളോട് ഞാന്‍ ബിഗ് ബോസിലേക്ക് വരികയാണെന്ന് ഒന്നും പറഞ്ഞിരുന്നില്ല. എങ്കിലും ബിഗ് ബോസില്‍ നിന്നും എന്നെ വിളിച്ചിരുന്നുവെന്നും, സംസാരിച്ച് കൊണ്ടിരിക്കുകയാണെന്നും ഞാന്‍ അവനോട് സൂചിപ്പിച്ചിരുന്നു. കുറെ ദിവസം മുമ്പായിരുന്നു പറഞ്ഞത്.

അവന്‍ എത്തിയിട്ടും വിളിച്ചില്ല
ഞാന്‍ ഇവിടെയെത്തി മൂന്ന് ദിവസം കഴിഞ്ഞാണ് മൂത്ത മകന്‍ തിരുവനന്തപുരത്ത് എത്തുന്നത്. അവന്‍ അമ്മയെ കാണുന്നില്ലല്ലോ എന്നൊന്നും ചോദിച്ചിട്ടില്ല. വീട്ടില്‍ ഇല്ല എന്ന് അവന് അറിയാമായിരുന്നു. എന്നെ അവന്‍ വിളിച്ചതും ഇല്ല. ഞാന്‍ അങ്ങോട്ടും വിളിച്ചില്ല. കുറെ ദിവസം ഒക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു മെസേജ് അയച്ചിരുന്നു. ഞാനാണ്, നിന്റെ അമ്മയാണ് എന്നൊക്കെ പറഞ്ഞ് ഒരു മെസേജ് അയച്ചിരുന്നു.

അവന്‍ ഒന്നും പറഞ്ഞില്ല
ഞാന്‍ മെസേജ് അയച്ചിട്ടും മകന്റെ മറുപടി ഒന്നും കണ്ടില്ല. പിറ്റേ ദിവസം ഒരു മെസേജ് വന്നിരുന്നു. നാളെ വിളിക്കാമെന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ വിളി വന്നില്ല. അവിടുന്നും രണ്ട് ദിവസം കഴിഞ്ഞാണ് അവന്‍ വിളിച്ചത്. അങ്ങോട്ട് വിളിക്കാന്‍ ഞാനും പോയില്ല. ബിഗ് ബോസിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല. ഞാനും അത് സംസാരിക്കാന്‍ പോയില്ല. കാര്യമായിട്ടും ബിഗ് ബോസ് അല്ലാതെയുള്ള കാര്യങ്ങളാണ് സംസാരിച്ചത്.

ഇളയ മകനും ഭാര്യയും എന്നെ വിളിച്ചിരുന്നു. ഷോയിലേക്ക് പുറപ്പെടാന്‍ നേരമായിരുന്നു കോള്‍. ഞാന്‍ ഡ്രസ്സ് ഇട്ടത് എങ്ങനെയാണെന്ന് ഒക്കെ അറിയാന്‍ വീഡിയോ കോളും ചെയ്തിരുന്നു. പക്ഷേ മൂത്ത് മകന്റെ വിളി പോലുമില്ല. അവസാനം വന്നത് ഒരു മെസേജായിരുന്നു. ഇന്നാണോ നിങ്ങളുടെ പരിപാടി എന്ന് ചോദിച്ചു. അതെ എന്നും ഞാന്‍ പറഞ്ഞു. ഒരു ഓള്‍ ദി ബെസ്റ്റ് പോലുള്ള ഒന്നും അവന്‍ പറഞ്ഞില്ല. ആശംസകള്‍ പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല .

Most Popular

To Top