Entertainment

“എൻ്റെ ഇല്ലായ്മകളാണ് ഞങ്ങളുടെ സന്തോഷം, എൻ്റെ കൂടെ ആരുമില്ല, എന്നതാണ് എൻ്റെ വലിയ സ്ട്രെങ്ത്, ഉഗ്രൻ മോട്ടിവേഷൻ ആയി ബിഗ്‌ബോസ് ഹൗസിൽ സായി വിഷ്ണു.

ബിഗ്‌ബോസിൽ വളരെ പെട്ടന്ന് ആളുകൾ ഏറ്റെടുത്ത ഒരാൾ ആണ് സായി വിഷ്ണു. ഇടയ്ക്ക് താരം വീട്ടിലെ അവസ്ഥ ഓർത്തു വേദനിക്കുന്നതും കാണാറുണ്ട്. കഴിഞ്ഞ എപ്പിസോഡിൽ ഒരു ടാസ്ക് ബിഗ്‌ബോസ് നൽകി. വീട്’ എന്ന വിഷയത്തേ കുറിച്ച് സായി സംസാരിച്ചത് ആണ് ഇപ്പോൾ വാർത്ത.

വാക്കുകൾ ഇങ്ങനെ….

” ജനിച്ചിട്ടിന്ന് വരെ സമാധാനായി ഉറങ്ങിയിട്ടില്ല. ഇങ്ങോട്ട് വരുന്നതിന് തലേന്ന് വരെ തലയണക്കടിയിൽ കത്തിയും വാതിലിന് പിന്നിൽ ഗ്യാസ് കുറ്റിയും വെച്ചാണ് കിടന്നുറങ്ങുന്നത്.. പണി പൂർത്തിയാക്കാത്ത വീടാണ്, പുറത്ത് ഷെഡ് പോലെ ചെറിയൊരു ബാത്ത് റൂമാണുള്ളത്. അമ്മയും പെങ്ങളും കുളിക്കുന്നതിന് മുൻപ് ചുറ്റും നോക്കി ആരും ഇല്ലെന്ന് ഉറപ്പാക്കാറുണ്ട്. അച്ഛൻ വളരെ പാവമാണ്, തുച്ഛമായ വരുമാനം, കഷ്ടപ്പെട്ട് വീട് വെച്ച് തുടങ്ങി അത് കംപ്ലീറ്റ് ചെയ്യാനായില്ല, ഇവിടുത്തെ സുഖസൌകര്യങ്ങളൊന്നും അവിടില്ലെന്നത് വല്ലാതെ അലട്ടുന്നുണ്ട്

ഇല്ലായ്മ പറയുകയല്ല,. ജീവിച്ചു വന്ന കാര്യങ്ങളൊക്കെ ഇതാണ് എന്നതിനാലാണ് ഇതൊക്കെ പറയുന്നത്. ഇതൊന്നും അമ്മയും അച്ഛനും കാണുന്നുണ്ടാകില്ല, വീട്ടിൽ ടിവി ഇല്ല. അനിയത്തി ഫുൾ എപ്ലസ് വാങ്ങിയപ്പോൾ ഒരു ഫോൺ സമ്മാനമായി കിട്ടിയിരുന്നു അവൾ കാണുമായിരിക്കും ചിലപ്പോൾ. എൻ്റെ കൂടെ ആരുമില്ല, എന്നതാണ് എൻ്റെ വലിയ സ്ട്രെങ്ത്. എന്റെ കുഞ്ഞ് വീടിനെ പുത്തൻ ചിറ പാലസ് എന്നാണ് എല്ലാവരും പരിഹസിക്കാറ്. അവിടെ ഒരു ബംഗ്ലാവ് വെക്കണം എന്നതാണ് വലിയ ആഗ്രഹം.


‘എൻ്റെ ഇല്ലായ്മകളാണ് ഞങ്ങളുടെ സന്തോഷം. ടിവി ഇല്ലാത്തത് കൊണ്ട് വീട്ടുകാരുമായി ചേർന്നിരുന്ന് കൂടുതൽ നേരം സംസാരിക്കാറുണ്ട്. എല്ലാവരും ചേർന്നാണ് ഭക്ഷണം ഉണ്ടാക്കാറുള്ളത്. അതുകൊണ്ടാണ് ഇവിടെയും അടുക്കളയുടെ അടുത്തു നിന്ന് മാറാത്തത്. അമ്മ അസുഖ ബാധിതയാണ്. ഞാൻ സിനിമാ നടനായി കാണണമെന്നതാണ് വലിയ ആഗ്രഹം. അത് ഞാൻ നേടും, വലിയ വീടും വെക്കുമെന്നും ഓസ്കാർ വാങ്ങി ആഗ്രഹം സഫലീകരിക്കുമെന്നും സായി പറഞ്ഞു.

Most Popular

To Top