Entertainment

ലക്ഷ്മി ആണ് താരം “ബിഗ്‌ബോസിൽ ലക്ഷ്മിയുടെ ചില വാക്കുകൾ ചർച്ച ആകുന്നുണ്ട്’

ബിഗ്‌ബോസിൽ നന്നായി പ്രകടനം നടത്തുന്ന ഒരു മത്സരർഥി ആണ് ലക്ഷ്മി. സൂര്യ ആയിരുന്നു ആദ്യം ബിഗ്‌ബോസിൽ കരഞ്ഞത് അതിന് പിറകെ കരച്ചിൽ ആയി എത്തിയത് ലക്ഷ്മി ആയിരുന്നു.
ഭാഗ്യലക്ഷ്മിയോടും നോബിയോടും തന്റെ അമ്മയെ കുറിച്ചും മകനെ കുറിച്ചും തന്റെ ജീവിതസാഹചര്യങ്ങളെ കുറിച്ചുമെല്ലാം മനസ്സ് തുറന്നപ്പോൾ ആണ് ലക്ഷ്മിക്ക് വാക്കുകൾ ഇടറി കരച്ചിൽ എത്തിയത് .

മകന് തന്നെ അബ്ബ എന്നാണ് വിളിക്കുന്നതെന്നും ലക്ഷ്മി പറയുന്നു. അതുപോലെ തന്നെ സ്നേഹിച്ചു ചതിച്ചവരോട് പോലും തനിക്ക് ശത്രുത ഇല്ല എന്നും താരം പറഞ്ഞു.

ലക്ഷ്മി കൂടുതൽ വിഷങ്ങളും പറയുന്നത് ഭാഗ്യലക്ഷ്മിയോട് ആണ്. മകനെ കുറിച്ച് പറഞ്ഞപ്പോൾ ബോൾഡ് ആയി ആയിരുന്നു ലക്ഷ്മി സംസാരിച്ചത്. ആദ്യം ഒന്നും മകനോട് വലിയ ആത്മബന്ധം തോന്നിയിരുന്നില്ല എന്നും ഇപ്പോൾ അവന്റെ ഒരു കെട്ടിപ്പിടുത്തം പോലും തനിക്ക് നൽകുന്ന സന്തോഷം ചെറുതല്ല എന്നും ഒക്കെ താരം വാചാല ആയിരുന്നു.

Most Popular

To Top