Entertainment

തന്റെ മടിയിൽ കിടന്നായിരുന്നു പ്രിയപ്പെട്ട കൂട്ടുകാരിയുടെ ജീവൻ വേർപെട്ടത്…നഷ്ട്ടം ആയ സൗഹൃദത്തെ കുറിച്ച് വാചാല ആയി ഡിംപല്‍

ബാല്യത്തിൽ പൊലിഞ്ഞു പോയ കൂട്ടുകാരിയുടെ ഓർമ്മയിൽ കണ്ണുനീരോടെ ഡിംപല്‍, ബിഗ്‌ബോസ് വീടിനെ മുഴുവൻ കണ്ണീരിൽ കുതിർത്ത ഒരു അനുഭവം.

ബിഗ് ബോസ് തുടങ്ങി കഴിഞ്ഞു. നാടെല്ലാം ഇപ്പോൾ ദി ഷോ മസ്റ്റ് ഗോൺ ആണ്. പരിപാടി തുടങ്ങി ഒരു ദിവസം പിന്നിടുമ്പോൾ സൈക്കോളജിസ്റ്റും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ ഡിംപല്‍ ഭാല്‍ ഏറെ പ്രേക്ഷകശ്രെദ്ധ നേടുന്നുണ്ട്. ഡിംപലിന്റെ വസ്ത്രധാരണവും ഏറെ ശ്രെദ്ധ നേടുന്നുണ്ട്. എന്നാൽ തന്റെ സ്വന്തം കാര്യത്തിൽ എല്ലാം വ്യക്തമായ നിലപാട് ഉള്ള ആൾ ആണ് ഡിംപല്‍. ശരീരത്തെ കുറിച്ച് കളിയാക്കുന്നവരെ മൈൻഡ് ചെയ്യണ്ട എന്നാണ് താരത്തിന്റെ നിലപാട് .

കഴിഞ്ഞ ദിവസം ഒരു ടാസ്ക് ബിഗ്‌ബോസ് നൽകിയിരുന്നു, അതിൽ തന്റെ നഷ്ട്ടം ആയ സൗഹൃദത്തെ കുറിച്ച് വാചാല ആയിരുന്നു ഡിംപല്‍. അകാലത്തിൽ പൊലിഞ്ഞു പോയ തന്റെ കൂട്ടുകാരിയെ കുറിച്ചുള്ള വാർത്തകൾ പറയുമ്പോൾ ഡിംപലിനു വാക്കുകൾ ഇടാറുണ്ടുണ്ടായിരുന്നു.കണ്ണുനീരോട് ആയിരുന്നു വാക്കുകൾ മുഴുവപ്പിച്ചത്.

താൻ കട്ടപ്പനായിൽ പഠിക്കുമ്പോൾ സ്വന്തം കൂട്ടുകാരിയുടെ മരണം നേരിൽ കാണണ്ടി വന്ന ദുരവസ്ഥ ആയിരുന്നു ഡിംപൽ പങ്കുവച്ചത്. തന്റെ മടിയിൽ കിടന്നായിരുന്നു പ്രിയപ്പെട്ട കൂട്ടുകാരിയുടെ ജീവൻ വേർപെട്ടത് എന്നും താരം പറഞ്ഞു.അവസാനം ആയി തന്നെ കെട്ടിപിടിച്ചോട്ടെ എന്ന് ചോദിച്ചിരുന്നു എന്നും ആ സ്പര്ശനം ഇപ്പോഴും തന്റെ ശരീരത്തിൽ ഉണ്ട് എന്നും ഡിംപല്‍ പറഞ്ഞു.

ജൂലിൻ എന്നായിരുന്നു ഡിംപലിന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ പേര്. അപ്സ്മരം ഉണ്ടായിരുന്നു എന്നും ആ മരണം നേരിട്ട് കണ്ടതിന്റെ ഷോക്ക് ഇപ്പോഴും തനിക്ക് ഉണ്ട് എന്നും ഒക്കെ ഡിംപല്‍ പറഞ്ഞു. ഒരുപാട് വികാരഅധീന ആയിരുന്നു താരം. ഷോ യിൽ എത്തിയപ്പോൾ മുതൽ നല്ല സ്ട്രോങ്ങ്‌ ആയ വ്യക്തിത്വം ഉള്ള താരത്തിന്റെ ഈ ഇമോഷണൽ മുഖം എല്ലാർക്കും പുതിയത് ആയിരുന്നു.ഡിംപലിന്റെ വാക്കുകളിൽ നിന്ന് തന്നെ അറിയാമായിരുന്നു ആ കൂട്ടുകാരി താരത്തിനു എത്ര പ്രിയപ്പെട്ട ആൾ ആയിരുന്നു എന്ന്.

Most Popular

To Top